< Back
Kerala
ശബരിമലയില്‍ ജാഗ്രതയോടുള്ള പ്രവര്‍ത്തനവുമായി അഗ്നിശമനസേനാ വിഭാഗം
Kerala

ശബരിമലയില്‍ ജാഗ്രതയോടുള്ള പ്രവര്‍ത്തനവുമായി അഗ്നിശമനസേനാ വിഭാഗം

Web Desk
|
7 Dec 2018 8:09 AM IST

ബോധവൽക്കരണവും പരിശീലനപരിപാടികളും ഉൾപ്പെടെ വിവിധ പദ്ധതികളാണ് അഗ്നിശമനസേന നടപ്പിലാക്കുന്നത്.

സുരക്ഷിത തീർത്ഥാടനം ലക്ഷ്യമിട്ട് ഏറെ ജാഗ്രതയോടെയാണ് ശബരിമലയിൽ അഗ്നിശമനസേനാ വിഭാഗത്തിന്റെ പ്രവർത്തനം. ബോധവൽക്കരണവും പരിശീലനപരിപാടികളും ഉൾപ്പെടെ വിവിധ പദ്ധതികളാണ് അഗ്നിശമനസേന നടപ്പിലാക്കുന്നത്.വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് സുരക്ഷാ പരിശോധനയും കർശനമാക്കി.

ഹോട്ടലുകളുൾപ്പടെയുള്ള വ്യാപാര സ്ഥാപനങ്ങളിലെയും വിവിധ സർക്കാർ ഓഫീസുകളിലെയും ജീവനക്കാരെ പങ്കെടുപ്പിച്ചാണ് അഗ്നി ശമനസേനയുടെ പരിശീലന പരിപാടി. നിലയ്ക്കൽ ബേസ് ക്യാമ്പിൽ സംഘടിപ്പിച്ച പരിപാടിയിൽ, തീ പടർന്നാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് വ്യാപാരികൾക്ക് ബോധവൽക്കരണം നടത്തി. വിവിധ ഉപകരണങ്ങൾ ഉപയോഗിച്ച് തീയണക്കുന്ന പ്രായോഗിക രീതികളും പരിചയപ്പെടുത്തി.

തീർഥാടകരുടെ സുരക്ഷിതത്വം മുൻനിർത്തി മണ്ഡലകാലം അവസാനിക്കുന്നത് വരെ ആഴ്ചകൾ ഇടവിട്ട് ഇത്തരം പരിശീലന പരിപാടി സംഘടിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. 38 അഗ്നിശമന സേന ജീവനക്കാർ ചേർന്ന്, ഹോട്ടലുകൾ , വ്യാപാര സ്ഥാപനങ്ങൾ എന്നിവ സന്ദർശിച്ച് ബോധവൽക്കരണം നടത്തുന്നുണ്ട്. ഇതിനു പുറമേ തീയണക്കാനുള്ള മുൻകരുതൽ മാർഗ്ഗങ്ങൾ ഉറപ്പ് വരുത്താൻ കർശന പരിശോധനകളും നടത്തുന്നു.

Similar Posts