< Back
Kerala
സന്നിധാനം തീര്‍ത്ഥാടകരുടെ തിരക്കിലേയ്ക്ക് 
Kerala

സന്നിധാനം തീര്‍ത്ഥാടകരുടെ തിരക്കിലേയ്ക്ക് 

Web Desk
|
7 Dec 2018 1:27 PM IST

ഉച്ച വരെ 42,720 പേരാണ് ദര്‍ശനം നടത്തിയത്. സീസണില്‍ ഇതുവരെ തീര്‍ത്ഥാടകരുടെ പ്രതിദിന എണ്ണം എണ്‍പതിനായിരം കഴിഞ്ഞിട്ടില്ല

ശബരിമല സന്നിധാനം തീര്‍ത്ഥാടകരുടെ തിരക്കിലേയ്ക്ക്. അവധി ദിനങ്ങള്‍ വരുന്നതിനാല്‍ ഇന്ന് രാവിലെ മുതല്‍ തന്നെ കാര്യമായ തിരക്കുണ്ട്. ഉച്ച വരെ 42,720 പേരാണ് ദര്‍ശനം നടത്തിയത്. സീസണില്‍ ഇതുവരെ തീര്‍ത്ഥാടകരുടെ പ്രതിദിന എണ്ണം എണ്‍പതിനായിരം കഴിഞ്ഞിട്ടില്ല.

രണ്ടാം ശനിയും ഞായറും പൊതു അവധി ദിനങ്ങളായതിനാലാണ് ഇന്ന് തിരക്ക് വര്‍ധിയ്ക്കുന്നത്. സീസണില്‍ അവധി ദിവസങ്ങളില്‍ ഒന്നേ കാല്‍ ലക്ഷത്തോളം പേര്‍ മലയിലെത്താറുണ്ട്. എന്നാല്‍, ഈ സീസണില്‍ ഇതുവരെ ഒരു ലക്ഷം തീര്‍ത്ഥാടകര്‍ എത്തിയ ദിവസം ഉണ്ടായിട്ടില്ല. ഇന്ന് രാത്രിയോടെ തിരക്ക് വര്‍ധിയ്ക്കാനുള്ള സാധ്യതയും ഉണ്ട്. ശബരിമലയില്‍ രാത്രി തങ്ങാതെ, മടങ്ങുന്ന തരത്തിലാണ് തീര്‍ത്ഥാടകര്‍ അവരുടെ യാത്ര ക്രമീകരിച്ചിട്ടുള്ളത്. പുലര്‍ച്ചെ മലകയറി ഉച്ചയ്ക്ക് മുന്പായി അഭിഷേകം ചെയ്ത് മലയിറങ്ങുകയാണ് ഇപ്പോള്‍.

സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും ശരണപ്രതിഷേധം നടക്കുന്നുണ്ട്. ബാബരി മസ്ജിദ് ദിനത്തോടനുബന്ധിച്ച് ശബരിമലയില്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങള്‍ രണ്ടു ദിവസം കൂടി തുടരും. ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി, പരിശോധനകള്‍ പൂര്‍ത്തിയാക്കി, ഇന്നലെ രാത്രി സന്നിധാത്തുനിന്നും ഇറങ്ങി. ഈ ആഴ്ച തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കുമെന്ന് സമിതി അംഗങ്ങള്‍ പറഞ്ഞു.

ഫോറന്‍സിക് വിദഗ്ധര്‍ സംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തി. ഗ്യാസ് കമ്പനി അധികൃതരും സ്ഥലത്തെത്തി ഗ്യാസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കും. ഇവരുടെ റിപ്പോര്‍ട്ടിന് ശേഷമെ തീപിടുത്തത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.

Similar Posts