< Back
Kerala
തോപ്പില്‍ ഭാസിയുടെ ഓര്‍മ്മകളില്‍ കലോത്സവ വേദിയും
Kerala

തോപ്പില്‍ ഭാസിയുടെ ഓര്‍മ്മകളില്‍ കലോത്സവ വേദിയും

Web Desk
|
8 Dec 2018 9:01 AM IST

ഹൈസ്കൂൾ നാടക മത്സരം നടക്കുന്ന വേദിയുടെ പേര് അശ്വമേധം. തോപ്പിൽ ഭാസിയുടെ പ്രശസ്തമായ നാടകം. 

ഇന്ന് തോപ്പിൽ ഭാസിയുടെ 26-ആം ചരമദിനം. ആ ഓർമ്മകളിലാണ് കലോത്സവ വേദിയും . എന്നാല്‍ നാടകങ്ങളിൽ വിപ്ലവവും പൂക്കാലവും സൃഷ്ടിച്ച ആലപ്പുഴയുടെ മണ്ണിൽ നാടകാസ്വാദകർ വളരെ കുറവാണ് . അതായിരുന്നു സ്കൂൾ കലോത്സവത്തിലെ നാടകവേദിയിൽ കാണാ നായതും.

ഹൈസ്കൂൾ നാടക മത്സരം നടക്കുന്ന വേദിയുടെ പേര് അശ്വമേധം. തോപ്പിൽ ഭാസിയുടെ പ്രശസ്തമായ നാടകം. വേദിക്ക് പുറത്ത് അദ്ദേഹത്തിന്റെ വലിയ ഛായാചിത്രം. തോപ്പിൽ ഭാസിയുടെ 26ന്നാം ചരമദിനത്തിന്റെ തലേന്നാണ് അദ്ദേഹത്തിന്റെ ഓർമ്മകളുറങ്ങുന്ന മണ്ണിൽ നാടക മത്സരം നടക്കുന്നത്. പക്ഷേ പറയത്തക്ക ആസ്വാദക തിരക്കില്ല. വ്യവസ്ഥിതിയോട് കലഹിച്ച ആ കലാകാരനെ ഓർമ്മിച്ചെടുക്കുകയാണ് നാടകപ്രവർത്തകർ. അദ്ദഹം വിട പറഞ്ഞ് 21 വർഷം പിന്നിടുമ്പോഴും ഇന്നത്തെ നാടകരംഗത്തും അദ്ദേഹം ചെലുത്തുന്ന സ്വാധീനം ചെറുതല്ല.

Similar Posts