< Back
Kerala
വിധികര്‍ത്താവായി വന്നത് ദീപ നിഷാന്ത്; കലോത്സവ വേദിയില്‍ പ്രതിഷേധം
Kerala

വിധികര്‍ത്താവായി വന്നത് ദീപ നിഷാന്ത്; കലോത്സവ വേദിയില്‍ പ്രതിഷേധം

Web Desk
|
8 Dec 2018 1:57 PM IST

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉപന്യാസ രചനാ മത്സരങ്ങളുടെ വിധികർത്താവായാണ് ദീപ നിഷാന്ത് എത്തിയത്

സംസ്ഥാന സ്കൂൾ കലോത്സവത്തില്‍‌ ഉപന്യാസ രചനാമത്സരത്തിൽ ദീപ നിഷാന്തിനെ വിധികർത്താവ് ആക്കിയതിനെതിരെ പ്രതിഷേധം. കവിതാ മോഷണ വിവാദത്തിൽ ഉൾപ്പെട്ട വ്യക്തിയെ ഉപന്യാസ രചനാ മത്സരത്തിൽ വിധികർത്താവാക്കിയതിന് എതിരെ ആയിരുന്നു പ്രതിഷേധം. എന്നാൽ ഇതിൽ അപാകത ഇല്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പ്രതികരിച്ചു.

ദീപ നിശാന്താണ് വിധികർത്താവെന്ന വിവരം പുറത്തുവന്നപ്പോഴാണ് വിധികർത്താവിനെ ചൊല്ലി വിവാദം ഉയർന്നത്. പ്രതിഷേധം ഉണ്ടാകുമെന്ന വിവരത്തെ തുടർന്ന് മൂല്യനിർണ്ണയ വേദി ലജ്നത്തുൽ മുഹമ്മദീയ സ്കൂളിൽ നിന്ന് സമീപത്തെ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലേക്ക് മാറ്റി. കോളജ് അധ്യാപികയും എഴുത്തുകാരിയും എന്ന നിലയിലാണ് ദീപ നിശാന്തിനെ ക്ഷണിച്ചതെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞു. ജഡ്ജസിന്റെ പാനലിൽ നിന്ന് ദീപ നിശാന്തിനെ മാറ്റേണ്ട കാര്യമില്ലെന്നായിരുന്നു ഡി.ഡി.ഇ ധന്യ എസ് കുമാർ പറഞ്ഞു.

മൂല്യ നിർണ്ണയത്തിൽ ദീപ നിഷാന്ത് പങ്കെടുത്തു. ഇതറിഞ്ഞെ എ.ബിവി.പി, കെ.എസ്.യു, യൂത്ത് കോൺഗ്രസ്സ് സംഘടനകള്‍ മൂല്യ നിർണ്ണയ വേദിക്ക്‌ പുറത്ത് പ്രതിഷേധവുമായി എത്തി. മൂല്യനിർണ്ണയത്തിൽ നിന്നും ദീപ നിശാന്തിനെ മാറ്റി നിർത്തണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Similar Posts