< Back
Kerala
പരിശീലകന്‍ തന്നെ വിധികര്‍ത്താവ്: മാറ്റിവെച്ച കൂടിയാട്ട മത്സരം നാളെ രാവിലെ നടക്കും
Kerala

പരിശീലകന്‍ തന്നെ വിധികര്‍ത്താവ്: മാറ്റിവെച്ച കൂടിയാട്ട മത്സരം നാളെ രാവിലെ നടക്കും

Web Desk
|
8 Dec 2018 9:26 PM IST

വിധികർത്താവിനെ മാറ്റുന്നതിന് പകരം മത്സരം മാറ്റാൻ സംഘാടകർ തീരുമാനിച്ചതോടെയാണ് മത്സരാർത്ഥികളും മാതാപിതാക്കളും പ്രതിഷേധവുമായി തെരുവിൽ ഇറങ്ങി.

കൂടിയാട്ട മത്സരത്തിൽ പരിശീലകൻ വിധികർത്താവായി എത്തിയതിനെത്തുടർന്ന് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വൻ സംഘർഷം. വിധികർത്താവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മത്സരാർത്ഥികൾ സ്റ്റേജിൽ കയറി പ്രതിഷേധിച്ചു. മത്സരാർത്ഥികള്‍ റോഡിൽ പ്രതിഷേധവുമായി ഇറങ്ങിയതോടെ മത്സരം നാളെ രാവിലെ പത്തു മണിക്ക് നടത്താൻ സംഘാടകർ തീരുമാനിച്ചു.

ഉച്ചക്ക് രണ്ട് മണിക്കാണ് കൂടിയാട്ട മത്സരം ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ പരിശീലകൻ തന്നെ വിധികർത്താവായി എത്തിയതോടെ മത്സസരാർത്ഥികൾ പ്രതിഷേധം ആരംഭിച്ചു.

വിധികർത്താവിനെ മാറ്റുന്നതിന് പകരം മത്സരം മാറ്റാൻ സംഘാടകർ തീരുമാനിച്ചതോടെ മത്സരാർത്ഥികളും മാതാപിതാക്കളും പ്രതിഷേധവുമായി തെരുവിൽ ഇറങ്ങി.

വിധികർത്താവിനെ മാറ്റാമെന്നും മത്സരം ഞായറാഴ്ച്ച രാവിലെ 10 മണിക്ക് നടത്താമെന്നും DPI അറിയിച്ചു. പുതിയ വിധികർത്താവ് ഞായറാഴ്ച രാവിലെ എത്തും. വേദിയുടെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.

ये भी पà¥�ें- വിധികര്‍ത്താവിനെ ചൊല്ലി പ്രതിഷേധം; കൂടിയാട്ട മത്സരം ഉപേക്ഷിച്ചു

Similar Posts