< Back
Kerala
ഐക്യസന്ദേശം ഉയര്‍ത്തി മുജാഹിദ് ഉത്തരമേഖല ബഹുജന സമ്മേളനം 
Kerala

ഐക്യസന്ദേശം ഉയര്‍ത്തി മുജാഹിദ് ഉത്തരമേഖല ബഹുജന സമ്മേളനം 

Web Desk
|
9 Dec 2018 8:41 AM IST

2016ല്‍ ഇരു വിഭാഗം മുജാഹിദുകള്‍ ഐക്യപെട്ടപ്പോള്‍ രണ്ട് വര്‍ഷത്തേക്ക് ഐക്യത്തിനായി കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു 

ഐക്യസന്ദേശം ഉയര്‍ത്തി മുജാഹിദ് ഉത്തരമേഖല ബഹുജന സമ്മേളനം. ഇരു വിഭാഗം മുജാഹിദുകള്‍ ഐക്യപ്പെട്ട രണ്ടാം വാര്‍ഷികത്തിലാണ് കോഴിക്കോട് കടപ്പുറത്ത് ബഹുജന സമ്മേളനം നടന്നത്. 2016ല്‍ ഇരു വിഭാഗം മുജാഹിദുകള്‍ ഐക്യപെട്ടപ്പോള്‍ രണ്ട് വര്‍ഷത്തേക്ക് ഐക്യത്തിനായി കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

രണ്ട് വര്‍ഷത്തിനുശേഷം നടക്കുന്ന ബഹുജന സമ്മേളനത്തിലേക്ക് നിരവധി ആളുകള്‍ ഒഴുകിയെത്തി. ഐക്യത്തിന് വിരുദ്ധമായി നില്‍ക്കുന്നവര്‍ക്ക് നേതാക്കള്‍ താക്കീതുനല്‍കി. പരിപാടിക്കെത്തിയ പി.കെ കുഞ്ഞാലികുട്ടിയും മുജാഹിദ് ഐക്യത്തെ കുറിച്ച് തന്നെയാണ് സംസാരിച്ചത്. ഈ മാസം 16ന് എറണാകുളത്ത് ദക്ഷിണ കേരള ബഹുജന സമ്മേളനം നടക്കും.

തനിമ, ഒരുമ, കൂട്ടായ്മ എന്ന ക്യാംപയിനിന്‍റെ ഭാഗമായാണ് രണ്ട് മേഖലകളിലായി സമ്മേളനങ്ങള്‍ നടത്തുന്നത്.

Related Tags :
Similar Posts