< Back
Kerala
ശബരിമലയിൽ നിന്ന് വരുന്ന കത്തുകൾക്ക് ഒരു പ്രത്യേകതയുണ്ട്..
Kerala

ശബരിമലയിൽ നിന്ന് വരുന്ന കത്തുകൾക്ക് ഒരു പ്രത്യേകതയുണ്ട്..

Web Desk
|
9 Dec 2018 8:07 AM IST

എല്ലാ പോസ്റ്റാഫീസുകൾക്കും സാധാരണ തപാൽ മുദ്രയാണെങ്കിൽ ഇവിടെ അയ്യപ്പന്റെ ചിത്രം പതിച്ച മുദ്രയാണ് ഉപയോഗിക്കുന്നത്.

കത്തുകൾ നമുക്ക് പുതുമയുള്ളതല്ല, എന്നാൽ ശബരിമലയിൽ നിന്ന് വരുന്ന കത്തുകൾക്ക് ഒരു പ്രത്യേകതയുണ്ട്. എല്ലാ പോസ്റ്റാഫീസുകൾക്കും സാധാരണ തപാൽ മുദ്രയാണെങ്കിൽ ഇവിടെ അയ്യപ്പന്റെ ചിത്രം പതിച്ച മുദ്രയാണ് ഉപയോഗിക്കുന്നത്.

സന്നിധാനത്ത് എത്തുന്ന ഭക്തർക്ക് അയ്യന്റെ ചിത്രം പതിച്ച തപാൽ മുദ്രയോട് കൂടി കത്ത് അയക്കാം പതിനെട്ടാം പടിക്ക് മുകളിലെ അയ്യപ്പനാണ് തപാൽ സീലിൽ . ശബരിമലയിൽ നിന്ന് പോകുന്ന കത്തുകളിലെല്ലാം ഈ മുദ്ര പതിപ്പിക്കും.1960 ലാണ് ബ്രാഞ്ച് പോസ്റ്റ് ഓഫീസ് ശബരിമലയിൽ ആരംഭിച്ചത്. ഇപ്പോൾ സബ് പോസ്റ്റ് ഓഫീസാണ് 1975 മുതലാണ് അയ്യപ്പന്റെ ചിത്രമുള്ള മുദ്ര പതിപ്പിച്ച് തുടങ്ങിയത്. 689713 എന്ന പിൻ നമ്പരിൽ കത്തുകൾ ശബരിമലയിലെത്തും.

ഗൃഹപ്രവേശം, വിവാഹം, തുടങ്ങിയവയ്‌ക്കെല്ലാം ഭഗവാന്റെ പേരിൽ കത്തുകൾ വരാറുണ്ട്. ഇവിടെക്കെത്തുന്ന കത്തുകളും മണിയോഡറുകളുമെല്ലാം ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറെയാണ് ഏൽപ്പിക്കുന്നത്. കൂടാതെ മൊബൈൽ റീച്ചാർജിംഗ് സംവിധാനവും ഇവിടെയുണ്ട്. സീസണിൽ മാത്രമാണ് പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നത്. നവംബർ 16 നു തുറന്ന പോസ്റ്റ് ഓഫീസ് ജനുവരി 19 ന് അടയ്ക്കും. പത്തനംതിട്ട ഡിവിഷന് കീഴിലുള്ള പോസ്റ്റ് ഓഫീസിലെ ആറ് ജീവനക്കാരാണ് ഇപ്പോൾ സന്നിധാനത്തുള്ളത് സ്വയം ആവശ്യപ്പെട്ടാന്ന് ഇവർ ജോലിയ്ക്കായി എത്തിയിട്ടുള്ളത്.

Similar Posts