< Back
Kerala
ശബരിമല വിഷയത്തില്‍ ഇന്നും പ്രതിപക്ഷ ബഹളം; സഭ ഇന്നത്തേക്ക് പിരിഞ്ഞു
Kerala

ശബരിമല വിഷയത്തില്‍ ഇന്നും പ്രതിപക്ഷ ബഹളം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

Web Desk
|
10 Dec 2018 1:54 PM IST

സഭ നടപടികളുമായി സഹകരിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു.ശൂന്യവേളയില്‍ വിഷയം ഉന്നയിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നു. 

ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കാത്തതിനെ ചൊല്ലി പ്രതിപക്ഷം ഇന്നും നിയമസഭ സ്തംഭിപ്പിച്ചു. നിരോധനാജ്ഞ പിൻവലിക്കുന്നത് വരെ പ്രതിഷേധം തുടരാന്‍ യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചു. സഭാകവാടത്തിൽ യു.ഡി.എഫ് എം.എൽ.എമാർ നടത്തുന്ന സത്യാഗ്രഹ സമരം എട്ടാം ദിനത്തിലും തുടരുകയാണ്.

സഭ തുടങ്ങിയപ്പോൾ തന്നെ പ്രതിഷേധവുമായാണ് പ്രതിപക്ഷാംഗങ്ങൾ എത്തിയത്. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ ഇരിപ്പിടത്തിന് മുന്നിലെത്തി പ്രതിഷേധം തുടർന്നു.

സഭാനടപടികളുമായി സഹകരിക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. സഭാനടപടികൾ ആരംഭിക്കുന്നതിന് മുൻപ് സ്പീക്കർ പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും എം.എല്‍.എമാരുടെ സത്യഗ്രഹം അവസാനിപ്പിക്കുന്നതിൽ തീരുമാനമുണ്ടായിരുന്നില്ല. നിരോധനാജ്ഞ അവസാനിപ്പിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ സഭാനടപടികളുമായി സഹകരിക്കേണ്ടതില്ലെന്നാണ് യു.ഡി.എഫ് തീരുമാനം. എം.എൽ.എമാരുടെ സമരമത്തിന് ഐക്യദാർഢ്യം അർപ്പിച്ച് യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ നിയമസഭയിലേക്ക് മാർച്ച് നടത്തി.

Similar Posts