< Back
Kerala
ശബരിമലയിലെ സാഹചര്യങ്ങൾ മാറി, യാതൊരു പ്രശ്നവും നിലനിൽക്കുന്നില്ലെന്ന് ഹൈക്കോടതി
Kerala

ശബരിമലയിലെ സാഹചര്യങ്ങൾ മാറി, യാതൊരു പ്രശ്നവും നിലനിൽക്കുന്നില്ലെന്ന് ഹൈക്കോടതി

Web Desk
|
10 Dec 2018 2:03 PM IST

ദര്‍ശനത്തിന് പോകുന്നതിനിടെ പൊലീസ് തടഞ്ഞെന്നു ആരോപിച്ച് ചാലക്കുടി സ്വദേശികൾ നൽകിയ ഹരജി തീർപ്പാക്കിയാണ് ഡിവിഷൻ ബഞ്ചിന്റെ നിരീക്ഷണം.

ശബരിമലയിലെ സാഹചര്യങ്ങൾ മാറിയെന്നും ഇപ്പോൾ യാതൊരു പ്രശ്നവും നിലനിൽക്കുന്നില്ലെന്നും ഹൈക്കോടതി . ദര്‍ശനത്തിന് പോകുന്നതിനിടെ പൊലീസ് തടഞ്ഞെന്നു ആരോപിച്ച് ചാലക്കുടി സ്വദേശികൾ നൽകിയ ഹരജി തീർപ്പാക്കിയാണ് ഡിവിഷൻ ബഞ്ചിന്റെ നിരീക്ഷണം.

നവംബർ 29ന് ശബരിമല ദർശനത്തിനെത്തിയപ്പോൾ പമ്പയിൽ വെച്ച് പൊലീസ് തടഞ്ഞെന്നാരോപിച്ച് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ചാലക്കുടി സ്വദേശികളായ ബിപിൻ,ദിപിന്‍, അഖിൽ എന്നിവരാണ് കോടതിയെ സമീപിച്ചത്.സുഗമമായ ദർശനം ഒരുക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം .എന്നാൽ ഹരജിക്കാർ ദർശനത്തിനെത്തിയ സമയത്തുള്ള സാഹചര്യമല്ല ഇപ്പോഴെന്നും സുഗമമായ ദർശനം സാധ്യമാണെന്നും സർക്കാരും ദേവസ്വം ബോർഡും കോടതിയെ അറിയിച്ചു. തുടർന്നാണ് ശബരിമലയിലെ സാഹചര്യം മാറിയെന്ന് ചൂണ്ടിക്കാട്ടി ഹരജി ഹൈക്കോടതി തീർപ്പാക്കിയത്. ഹരജിക്കാർക്ക് നിലവിൽ ശബരിമല ദർശനത്തിന് തടസമില്ലെന്നും കോടതി വ്യക്തമാക്കി.

Similar Posts