< Back
Kerala
ശബരിമലയിലെത്തുന്ന  ഭക്തര്‍ക്ക് മടക്കയാത്ര ദുരിതം
Kerala

ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് മടക്കയാത്ര ദുരിതം

Web Desk
|
10 Dec 2018 9:39 AM IST

ദർശനം കഴിഞ്ഞ് മടങ്ങുന്നവർ മണിക്കൂറുകളോളമാണ് ബസ്സുകൾക്കായി കാത്തുനിൽക്കേണ്ടി വരുന്നത്

മുൻ വർഷങ്ങളെ അപേക്ഷിച്ച് ശബരിമലയിലെത്തുന്ന തീർത്ഥാടകരുടെ എണ്ണം കുറവാണെങ്കിലും കെ.എസ്.ആർ.ടി.സി യാത്ര ഭക്തർക്ക് ദുരിതമാണ്. ദർശനം കഴിഞ്ഞ് മടങ്ങുന്നവർ മണിക്കൂറുകളോളമാണ് ബസ്സുകൾക്കായി കാത്തുനിൽക്കേണ്ടി വരുന്നത്. ദീർഘദൂര യാത്രക്കാരാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്.

സുരക്ഷയുടെ ഭാഗമായി നിലക്കലിൽ നിന്ന് കെ.എസ്.ആർ.ടി.സിയിൽ മാത്രമേ ഭക്തർക്ക് പമ്പയിൽ എത്താൽ സാധിക്കുകയുള്ളൂ. പമ്പയിൽ നിന്ന് മടങ്ങിപ്പോവുന്ന യാത്രക്കാർക്കാണ് കെ.എസ്.ആർ.ടി.സി. ദുരനുഭവം സമ്മാനിക്കുന്നത്. നിലക്കലെത്തുന്ന ഭക്തർക്ക് ടു വേ ടിക്കറ്റാണ് ലഭിക്കുക. എന്നാൽ തിരിച്ച് പോവാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്.

കുട്ടികളുമായി എത്തുന്ന ഭക്തരാണ് ഏറെ പ്രയാസമനുഭവിക്കുന്നത്. നിലവിൽ ഭക്തർ കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ പോലും വലിയ ബുദ്ധിമുട്ടാണ് ഭക്തർക്കുണ്ടാവുന്നത്. വരും ദിവസങ്ങളിൽ ഭക്തരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യമുണ്ടായാൽ യാത്ര കൂടുതൽ ദുസ്സഹമാവും.

Similar Posts