< Back
Kerala
കരുണാകരന്റെ വിശ്വസ്തന്‍, തൃശൂർ കോൺഗ്രസ് രാഷ്ട്രീയത്തിലെ അതികായന്‍
Kerala

കരുണാകരന്റെ വിശ്വസ്തന്‍, തൃശൂർ കോൺഗ്രസ് രാഷ്ട്രീയത്തിലെ അതികായന്‍

Web Desk
|
11 Dec 2018 6:37 AM IST

സി.എൻ ബാലകൃഷ്ണന്റെ ഈ പാർട്ടി കൂറാണ് നിയമസഭയിലേക്കുള്ള ആദ്യ അങ്കത്തിൽ തന്നെ മന്ത്രി പദവിയിലേക്ക് അദ്ദേഹത്തിന് വഴി തുറന്നത്.

തൃശൂർ കോൺഗ്രസ് രാഷ്ട്രീയത്തിലെ അതികായനായിരുന്നു സി.എൻ ബാലകൃഷ്ണൻ. കെ കരുണാകരന്റെ വിശ്വസ്‌തനായിരുന്ന അദ്ദേഹം പക്ഷെ കരുണാകരൻ കോൺഗ്രസ് വിട്ടപ്പോൾ കോൺഗ്രസ് വിടാൻ തയ്യാറായിരുന്നില്ല. സി.എൻ ബാലകൃഷ്ണന്റെ ഈ പാർട്ടി കൂറാണ് നിയമസഭയിലേക്കുള്ള ആദ്യ അങ്കത്തിൽ തന്നെ മന്ത്രി പദവിയിലേക്ക് അദ്ദേഹത്തിന് വഴി തുറന്നത്.

കെ.കരുണാകരന്റെ പ്രതി പുരുഷനായിരുന്നു തൃശൂരിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ സി.എൻ ബാലകൃഷ്ണൻ. നേതാക്കൾക്കും അനുയായികൾക്കും സി.എൻ ആയിരുന്നു അദ്ദേഹം. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമായിരുന്നു അദ്ദേഹത്തിന്. പത്താം തരം പാസായ അദ്ദേഹം പൊതു രംഗത്തു പ്രവേശിച്ചു. അസാമാന്യമായ മനക്കരുതായിരുന്നു സി.എന്നിന്റെത്. തൃശൂർ ജില്ലയിൽ തലയുയർത്തി നിൽക്കുന്ന പല സഹകരണ സംഘങ്ങളും സി.എൻ ബാലകൃഷ്ണൻ മുൻകൈ എടുത്തു രൂപീകരിച്ചവയാണ്.

ഗ്രന്ഥശാല പ്രസ്‌ഥാനത്തിന്റെ ആദ്യ കാല സംഘാടകരിൽ തൃശൂരിലെ പ്രധാനിയായിരുന്നു സി.എൻ ഖാദി ഗ്രാമ വ്യവസായ അസോസിയേഷന്റെയും സംസ്‌ഥാന ഖാദി ഫെഡറേഷന്റെയും നേതാവ് കൂടിയായിരുന്നു അദ്ദേഹം. ജവഹർ ലാൽ കൺവെൻഷൻ സെന്റർ, തൃശൂർ ജില്ലാ കോൺഗ്രസ് ആസ്‌ഥാനമായ കെ.കരുണാകരൻ സപ്തതി മന്ദിരം ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ സി.എൻ ബാലകൃഷ്ണന്റെ സംഘാടക മികവിന്റെ ബാക്കി പത്രങ്ങളാണ്.

ये भी पà¥�ें- മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

Similar Posts