< Back
Kerala
നവകേരളമെന്ന ആശയം പ്രാവർത്തികമാക്കാൻ ഡിസൈൻ ഇൻക്യുബേറ്റർ യാഥാർത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി
Kerala

നവകേരളമെന്ന ആശയം പ്രാവർത്തികമാക്കാൻ ഡിസൈൻ ഇൻക്യുബേറ്റർ യാഥാർത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി

Web Desk
|
13 Dec 2018 7:42 AM IST

നവകേരള നിർമിതിയിലെ ഏറ്റവും വലിയ വെല്ലുവിളി പരിസ്ഥിതിക്കും ഭൂപ്രകൃതിക്കുമനുസരിച്ച കെട്ടിട മാതൃകകളുടെ ലഭ്യതക്കുറവാണന്നും അദ്ദേഹം പറഞ്ഞു. 

നവകേരളമെന്ന ആശയം പ്രാവർത്തികമാക്കാൻ ഡിസൈൻ ഇൻക്യുബേറ്റർ യാഥാർത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള നിർമിതിയിലെ ഏറ്റവും വലിയ വെല്ലുവിളി പരിസ്ഥിതിക്കും ഭൂപ്രകൃതിക്കുമനുസരിച്ച കെട്ടിട മാതൃകകളുടെ ലഭ്യതക്കുറവാണന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ബോൾഗാട്ടി പാലസിൽ നടന്ന ഡിസൈൻ കേരള ഉച്ചകോടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

നവകേരള നിർമിതിയ്ക്ക് ഉപയുക്തമാകുന്ന കെട്ടിട മാതൃകളുടെ വിപുലമായ ശേഖരമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ഇലക്ട്രോണിക്സ് & ഐ.ടി. വകുപ്പും അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന കോപ്പൻഹേഗൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ററാക്ഷൻ ഡിസൈനും സംയുക്തമായാണ് രണ്ട് ദിവസങ്ങളിലായി നടന്ന ഉച്ചകോടി സംഘടിപ്പിച്ചത്. അന്താരാഷ്ട്ര - ദേശീയ തലങ്ങളിലുള്ള ആർക്കിടെക്റ്റുകളും നിർമാണ വിദഗ്ദ്ധരും ഉച്ചകോടിയോടനുബന്ധിച്ച ഉച്ച കോടിയില്‍ സംബന്ധിച്ചു. പരിപാടിയോട് അനുബന്ധിച്ച് നടന്ന ഡിസൈൻ വീക്കിൽ വിവിധ വിഷയങ്ങളില്‍ സെമിനാറുകൾ നടന്നു.

ശാസ്ത്ര- സാങ്കേതിക മേഖലകളിൽ പ്രവർത്തിക്കുന്നവരെയും ഇത്തരം ഉദ്യമങ്ങളിൽ പങ്കാളികളാക്കിയാൽ നവകേരളമെന്ന ആശയം പൂർണ്ണ അർത്ഥത്തിൽ നടപ്പാക്കാനാകുമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉച്ചകോടിയില്‍ പങ്കടുത്തവരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ഡിസൈൻ ഇൻക്യുബേറ്ററിന് രൂപം നൽകുമെന്നും വരും തലമുറക്ക് അഭിമാനിക്കാവുന്ന തരത്തിൽ സുരക്ഷിതമായി നാടിനെ അവരെ ഏൽപ്പിക്കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഐ.ടി.വകുപ്പ് സെക്രട്ടറി എം.ശിവശങ്കർ, സെറ വൈസ് പ്രസിഡന്റ് പി.കെ. ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.

Related Tags :
Similar Posts