< Back
Kerala
ശബരിമലയിലെ ബാരിക്കേഡുകള്‍ ഭാഗികമായി നീക്കി
Kerala

ശബരിമലയിലെ ബാരിക്കേഡുകള്‍ ഭാഗികമായി നീക്കി

Web Desk
|
15 Dec 2018 9:35 AM IST

ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് പൊലീസ് നടപടി.

നിരോധനാജ്ഞയുടെ ഭാഗമായി പൊലീസ് സന്നിധാനത്ത് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ ഭാഗികമായി നീക്കി. വാവര് സ്വാമി നട, വടക്കെ നടയുടെ തിരുമുറ്റം എന്നിവിടങ്ങളിലെ ഓരോ ബാരിക്കേഡുകളാണ് നീക്കിയത്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് പൊലീസ് നടപടി.

ഇന്നലെ രാത്രി പന്ത്രണ്ട് മണിക്ക് ശേഷമായിരുന്നു പൊലീസ് നടപടി. ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ബാരിക്കേഡുകള്‍ തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇത് നീക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ മുഴുവന്‍ ബാരിക്കേഡുകളും നീക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. 144 പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതീവ സുരക്ഷാ മേഖലകളായി കണ്ടെത്തിയ പ്രദേശങ്ങളിലാണ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നത്.

രാവിലെ മൂന്നു മുതല്‍ പതിനൊന്നര വരെയുള്ള സമയത്ത് തീര്‍ത്ഥാടകര്‍ക്ക് നെയ്യഭിഷേകത്തിനായുള്ള ഒരുക്കങ്ങള്‍ നടത്താന്‍ ഇവിടെയിരിക്കാം. അതിനു ശേഷം ഇവിടേക്ക് ആരെയും പ്രവേശിപ്പിക്കില്ല. തീര്‍ത്ഥാടകരുടെ തിരക്ക് കൂടിയ സാഹചര്യത്തിലാണ് ബാരിക്കേഡുകള്‍ നീക്കിയതെന്നാണ് പൊലീസ് പറയുന്നത്.

Similar Posts