< Back
Kerala
പാർട്ടിയിലെ വനിതകൾക്ക് സംരക്ഷണം നല്‍കിയ ശേഷം സര്‍ക്കാര്‍ വർഗീയ മതിൽ തീര്‍ക്കട്ടെയെന്ന് ചെന്നിത്തല
Kerala

പാർട്ടിയിലെ വനിതകൾക്ക് സംരക്ഷണം നല്‍കിയ ശേഷം സര്‍ക്കാര്‍ വർഗീയ മതിൽ തീര്‍ക്കട്ടെയെന്ന് ചെന്നിത്തല

Web Desk
|
15 Dec 2018 4:21 PM IST

ലൈംഗിക ആരോപണ പരാതിയില്‍ പി.കെ ശശി എം.എല്‍.എയെ വെള്ളപൂശി സി.പി.എം പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതിനെ തുടര്‍ന്നാണ് ചെന്നിത്തലയുടെ പ്രതികരണം.

പാർട്ടിയിലെ വനിതകൾക്ക് സംരക്ഷണം നല്‍കിയ ശേഷം സര്‍ക്കാര്‍ വർഗീയ മതിൽ തീര്‍ക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ത്രീപീഢകർക്ക് മുഴുവൻ ക്ലീൻചിട്ട് നൽകുന്ന നിലപാടാണ് സി.പി.എമ്മിന്റേതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ലൈംഗിക ആരോപണ പരാതിയില്‍ പി.കെ ശശി എം.എല്‍.എയെ വെള്ളപൂശി സി.പി.എം പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതിനെ തുടര്‍ന്നാണ് ചെന്നിത്തലയുടെ പ്രതികരണം.

Similar Posts