< Back
Kerala
പ്രളയാനന്തര കേരള പുനര്‍നിര്‍മ്മാണം: യു.എന്‍.ഡി.പി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും
Kerala

പ്രളയാനന്തര കേരള പുനര്‍നിര്‍മ്മാണം: യു.എന്‍.ഡി.പി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും

Web Desk
|
16 Dec 2018 10:28 AM IST

പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഭൂമിയുടെ ഘടന എന്നിവ സംബന്ധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കുക.

പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണം സംബന്ധിച്ച കാര്യങ്ങളില്‍ യുനൈറ്റഡ് നാഷന്‍സ് ഡവലപ്പ്മെന്‍റ് പ്രോഗ്രാം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും. പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഭൂമിയുടെ ഘടന എന്നിവ സംബന്ധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കുക. കോഴിക്കോടും തിരുവനന്തപുരത്തുമായി നടക്കുന്ന വിദഗ്ധരുടെ സെമിനാറിലെ പ്രബന്ധങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും റിപ്പോര്‍ട്ട്.

കാലാവസ്ഥ മാറുന്ന സാഹചര്യത്തിനൊപ്പം ഏതൊക്കെ കാര്യങ്ങളിലാണ് ഇനി മുന്‍കരുതല്‍ സ്വീകരിക്കേണ്ടതെന്നടക്കമുള്ള വിഷയങ്ങളാണ് വിദഗ്ധരടങ്ങിയ പാനല്‍ ചര്‍ച്ച ചെയ്യുന്നത്. പശ്ചിമഘട്ട മലനിരകളോട് ചേര്‍ന്ന് കിടക്കുന്ന ഭൂമിയുടെ ഘടന, അവിടെ ഇനി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവ സംബന്ധിച്ചാണ് ചര്‍ച്ചകള്‍ നടക്കുക. ഉരുത്തിരിഞ്ഞ് വരുന്ന അഭിപ്രായങ്ങള്‍ യു.എന്‍.ഡി.പി സര്‍ക്കാറിന് സമര്‍പ്പിക്കും.

നവകേരള നിര്‍മ്മിതിക്ക് സഹായകമാകുന്ന നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സഹായകമാകുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ആലപ്പുഴ, കുട്ടനാട് തുടങ്ങിയ മേഖലകളിലെ സാഹചര്യങ്ങള്‍ പഠിക്കാന്‍ ഈ മാസം 17ന് തിരുവനന്തപുരത്തും. യു.എന്‍.ഡി.പി വിദഗ്ധരെ ഉള്‍പ്പെടുത്തി സെമിനാര്‍ നടത്തും. ഇതിന് ശേഷമായിരിക്കും സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

Similar Posts