< Back
Kerala
പി.കെ ശശിക്കെതിരെ സ്വീകരിച്ചത് കടുത്ത നടപടി തന്നെയെന്ന് സീതാറാം യെച്ചൂരി 
Kerala

പി.കെ ശശിക്കെതിരെ സ്വീകരിച്ചത് കടുത്ത നടപടി തന്നെയെന്ന് സീതാറാം യെച്ചൂരി 

Web Desk
|
17 Dec 2018 6:59 PM IST

സസ്പെന്‍ഡ് ചെയ്തതോടെ ശശിക്ക് ഇപ്പോൾ പാർട്ടിയുമായി ബന്ധമില്ലെന്നും യെച്ചൂരി പറ‍ഞ്ഞു .

ലൈംഗിക പീഡന പരാതിയില്‍ പി.കെ ശശി എം.എല്‍.എക്കെതിരായ അച്ചടക്ക നടപടിയെ ന്യായീകരിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സസ്പെന്‍ഷനിലുള്ള ശശിക്ക് ഇപ്പോള്‍ പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നും അച്ചടക്ക നടപടിയുടെ കാലാവധി കഴിഞ്ഞാലും പാര്‍ട്ടി പദവികളിലേക്ക് സ്വാഭാവികമായ മടക്കമുണ്ടാവില്ലെന്നും യെച്ചൂരി വ്യക്തമാക്കി. എന്നാല്‍ വിവാദം അന്വേഷിച്ച പാര്‍ട്ടി കമ്മിഷന്‍ റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്ന് യെച്ചൂരി പറഞ്ഞു.

ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ നേതാവായ യുവതി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ പി.കെ ശശി എം.എല്‍.എയെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്ത സംസ്ഥാന ഘടകത്തിന്റെ നടപടി ഇന്നലെ കേന്ദ്ര കമ്മിറ്റി ശരിവെച്ചിരുന്നു.

അതേസമയം ശശിക്കെതിരെ പാര്‍ട്ടി സ്വീകരിച്ചത് കടുത്ത നടപടി തന്നെയെന്ന് യെച്ചൂരി പറഞ്ഞു. കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേള നത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Similar Posts