< Back
Kerala
അത്യാധുനിക സൗകര്യങ്ങളോടെ പമ്പയിലെ സർക്കാർ ആശുപത്രി
Kerala

അത്യാധുനിക സൗകര്യങ്ങളോടെ പമ്പയിലെ സർക്കാർ ആശുപത്രി

Web Desk
|
17 Dec 2018 8:24 AM IST

നിരവധി പേരാണ് ഇവിടെ പ്രതിദിനം ചികിത്സയ്ക്ക് എത്തുന്നത്. അത്യാധുനിക സൗകര്യങ്ങളോടെയാണ് ആശുപത്രിയുടെ പ്രവർത്തനം.

ശബരിമലയിൽ എത്തുന്ന തീർത്ഥാടകർക്ക് ഏറെ ആശ്വാസമാണ് പമ്പയിലെ സർക്കാർ ആശുപത്രി. നിരവധി പേരാണ് ഇവിടെ പ്രതിദിനം ചികിത്സയ്ക്ക് എത്തുന്നത്. അത്യാധുനിക സൗകര്യങ്ങളോടെയാണ് ആശുപത്രിയുടെ പ്രവർത്തനം.

അലോപ്പതി, ഹോമിയോ, ആയുർവേദം എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് ആശുപത്രി പ്രവർത്തിയ്ക്കുന്നത്. അത്യാഹിത വിഭാഗം, മെയിൽ ഫിമെയിൽ വാർഡുകൾ, വെൻ്റിലേറ്റർ, എക്സ്റെ സംവിധാനങ്ങളുമുണ്ട്. മൂന്ന് നിലകളിലായി പ്രവർത്തിയ്ക്കുന്ന ആശുപത്രിയിൽ വിഷ ചികിത്സ ഉൾപ്പടെയുണ്ട്. കാർഡിയോളജി വിഭാഗത്തിൻ്റെ പ്രവർത്തനം എമർജൻസി മെഡിക്കൽ സെൻ്ററുമായി ബന്ധപ്പെടുത്തി കരിമല വരെയാണ്. ഏത് അടിയന്തര ഘട്ടത്തിലും ഭക്തർക്ക് നിർദ്ദേശങ്ങൾ കൊടുക്കാൻ ഡോക്ടർമാർക്ക് സഹായത്തിനായി രണ്ട് പരിഭാഷകരുമുണ്ട്.

മിനി ഓപ്പറേഷൻ തീയററ്റും ആശുപതിയിൽ ഒരുക്കിയിട്ടുണ്ട്. ഹോമിയോ ആയുർവ്വേദ വിഭാഗത്തിൽ 7 ഡോക്ടർമാരും അലോപ്പതിയിൽ 16 ഡോക്ടർമാരുടെ സേവനവുമാണ് ആശുപത്രിയിലുള്ളത്. പത്ത് ആംബുലൻസുകളുടെ സേവനവും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. 192 പേരാണ് പല വിഭാഗങ്ങളിലായി ഇവിടെ ഡ്യൂട്ടിയിലുള്ളത്. വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്നവരാണിവർ. സീസൺണിലും ശബരിമലയിൽ പൂജയുള്ളപ്പോഴുമാണ് ആശുപത്രി പ്രവർത്തിയ്ക്കുന്നത്.

Related Tags :
Similar Posts