< Back
Kerala
രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍
Kerala

രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍

Web Desk
|
17 Dec 2018 12:24 PM IST

പൊലീസ് സ്‌റ്റേഷനിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥ രാഹുല്‍ ലംഘിച്ചെന്ന് കാണിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

അയ്യപ്പ ധര്‍മ്മ സേന നേതാവ് രാഹുല്‍ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസുകാരെ തടഞ്ഞുവെന്ന കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചതിന് രാഹുലിന്റെ ജാമ്യം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.

പൊലീസ് സ്‌റ്റേഷനിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥ രാഹുല്‍ ലംഘിച്ചെന്ന് കാണിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് രാഹുലിനെ അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവിട്ടിരുന്നു. ആദ്യം കുഴല്‍മന്ദം പൊലീസ് സ്‌റ്റേഷനിലെത്തിച്ച രാഹുല്‍ ഈശ്വറിനെ പിന്നീട് പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി. ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും ശബരിമല വിഷയം ലഘൂകരിക്കുന്നതിനുള്ള നാടകമാണ് പൊലീസ് നടപടിയെന്നും രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു.

Similar Posts