< Back
Kerala
കണ്ണൂരില്‍ വ്യാപക ഭൂമി കയ്യേറ്റം
Kerala

കണ്ണൂരില്‍ വ്യാപക ഭൂമി കയ്യേറ്റം

Web Desk
|
18 Dec 2018 11:25 AM IST

കയ്യേറ്റ ഭൂമിയില്‍ വ്യാപകമായി അനധികൃത പാര്‍ക്കിങ് കേന്ദ്രങ്ങളും കടമുറികളും നിര്‍മ്മിച്ച് വാടകക്ക് നല്‍കാനുളള നീക്കമാണ് നടക്കുന്നത്. സ്ഥലത്തെ പ്രധാന രാഷട്രീയ പാര്‍ട്ടി നേതാക്കളും

കണ്ണൂര്‍ ജില്ലയുടെ മലയോര വിനോദ സഞ്ചാര മേഖലകള്‍ കേന്ദ്രീകരിച്ച് വ്യാപക ഭൂമി കയ്യേറ്റം. നടുവില്‍ പ‍ഞ്ചായത്തിലെ പാലക്കയം തട്ടില്‍ മാത്രം ഇരുപത്തിയഞ്ച് ഏക്കറോളം മിച്ചഭൂമി സ്വകാര്യ വ്യക്തികള്‍ കയ്യേറി. കയ്യേറ്റത്തിന് പിന്നില്‍ പ്രാദേശിക രാഷട്രീയ നേതാക്കളുമെന്ന് ആരോപണം.

കണ്ണൂര്‍ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ന്യൂ നടുവില്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന പാലക്കയം തട്ട്. 1976 ജൂലൈ ഏഴിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം തളിപ്പറമ്പ് ലാന്‍ഡ് ബോര്‍ഡ് മിച്ചഭൂമിയായി ഏറ്റെടുത്ത പ്രദേശമാണിത്. 292-1-എ, 210-1-എ റീ സര്‍വ്വെ നമ്പറുകളില്‍ ഉള്‍പ്പെടുന്ന 66.3 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇതില്‍ 38 ഏക്കര്‍ മാത്രമാണ് ഭൂരഹിതര്‍ക്ക് വിതരണം ചെയ്തതതെന്ന് വില്ലേജില്‍ നിന്നും വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയില്‍ പറയുന്നു. എന്നാല്‍ ബാക്കി വന്ന 27.92 ഏക്കര്‍ഭൂമി എവിടെയെന്ന ചോദ്യത്തിന് അധികൃതരുടെ കയ്യില്‍ മറുപടിയില്ല.

കയ്യേറ്റ ഭൂമിയില്‍ വ്യാപകമായി അനധികൃത പാര്‍ക്കിങ് കേന്ദ്രങ്ങളും കടമുറികളും നിര്‍മ്മിച്ച് വാടകക്ക് നല്‍കാനുളള നീക്കമാണ് നടക്കുന്നത്. സ്ഥലത്തെ പ്രധാന രാഷട്രീയ പാര്‍ട്ടി നേതാക്കളും ഭൂമി കയ്യേറ്റത്തിന് പിന്നിലുണ്ടന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

Related Tags :
Similar Posts