< Back
Kerala
മൂന്നര വര്‍ഷമായി ഉപദ്രവിക്കുന്ന യുവാവിനെതിരെ വീട്ടമ്മ പരാതി നല്‍കിയിട്ടും നടപടിയില്ല
Kerala

മൂന്നര വര്‍ഷമായി ഉപദ്രവിക്കുന്ന യുവാവിനെതിരെ വീട്ടമ്മ പരാതി നല്‍കിയിട്ടും നടപടിയില്ല

Web Desk
|
18 Dec 2018 7:08 PM IST

ആദ്യ പരാതിയില്‍ റിമാന്‍ഡിലായ പ്രതിയോട് വീട്ടമ്മയുടെ വീടിന്റെ പരിസരത്ത് പോകരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു

മൂന്നര വര്‍ഷമായി നിരന്തരമായി ഉപദ്രവിക്കുന്ന യുവാവിനെതിരെ പരാതി നല്‍കിയിട്ടും നീതി ലഭിക്കാത്തിന്റെ നിരാശയിലാണ് എറണാകുളം കോടനാട് സ്വദേശിയായ വീട്ടമ്മ. അയല്‍വാസിയായ ബിജു സി.കെ ശാരീരികമായും മാനസികമായും ആക്രമണം തുടര്‍ന്നിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. എന്നാല്‍ പ്രദേശത്തെ സ്ഥിരം പ്രശ്നക്കാരനായ പ്രതി ഒളിവില്‍ കഴിയുകയാണെന്നാണ് പൊലീസ് പറയുന്നത്.

മൂന്നര വര്‍ഷത്തിനിടെ ബിജുവിനെതിരെ വീട്ടമ്മ പരാതി നല്‍കിയത് 8 തവണ. ആദ്യ പരാതിയില്‍ കേസെടുത്ത് റിമാന്‍ഡിലായ പ്രതിയോട് ഇവരുടെ വീടിന്റെ പരിസരത്ത് എത്തരുതെന്ന് കോടതി നിര്‍ദേശിച്ചു. എന്നാല്‍ ബിജുവിന്റെ ആക്രമണം തുടരുകയും ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളടക്കം സമര്‍പ്പിച്ച് വീണ്ടും പരാതി നല്‍കുകയും ചെയ്തു. പക്ഷേ നടപടി മാത്രം ഉണ്ടായില്ല.

പ്രദേശത്തെ സ്ഥിരം പ്രശ്നക്കാരനായ പ്രതി നാട്ടില്‍ വിലസി നടക്കുന്നുവെങ്കിലും ഇയാള്‍ ഒളിവിലായതിനാല്‍ പിടികൂടാനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രശ്നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മന്ത്രിമാര്‍ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി കാത്തിരിക്കുകയാണ് കോടനാട് സ്വദേശിയായ ഈ വീട്ടമ്മ.

Related Tags :
Similar Posts