< Back
Kerala
Kerala
സന്നിധാനത്ത് തീർത്ഥാടകരുടെ തിരക്കേറുന്നു
|18 Dec 2018 11:47 AM IST
എന്നാൽ സാധാരണ സീസണുകളിലെത്തുന്ന തീർത്ഥാടകരുടെ പകുതിയെ ഇപ്പോഴുമുള്ളൂ. മണ്ഡലവിളക്ക് മഹോത്സവം അടുത്ത സാഹചര്യത്തിൽ ഇനിയുള്ള ദിവസങ്ങളിലും..
ശബരിമല സന്നിധാനത്ത് തീർത്ഥാടകരുടെ തിരക്കേറുന്നു. ഇന്നലെ 89,192 പേർ മല ചവിട്ടി. സീസണിൽ ഇതുവരെയുള്ള ഉയർന്ന തീർത്ഥാടകരുടെ എണ്ണമാണിത്. എന്നാൽ സാധാരണ സീസണുകളിലെത്തുന്ന തീർത്ഥാടകരുടെ പകുതിയെ ഇപ്പോഴുമുള്ളൂ. മണ്ഡലവിളക്ക് മഹോത്സവം അടുത്ത സാഹചര്യത്തിൽ ഇനിയുള്ള ദിവസങ്ങളിലും തീർത്ഥാടകർ വർധിക്കും. അതിനനുസരിച്ച് ക്രമീകരണങ്ങളിൽ മാറ്റങ്ങൾ വരുത്തുമെന്ന് സ്പെഷ്യൽ ഓഫീസർ ജി.ജയദേവ് പറഞ്ഞു.