< Back
Kerala
ശബരിമലയിൽ ഹൈക്കോടതി നിരീക്ഷണ സമിതി നിർദ്ദേശങ്ങൾ നടപ്പിലായിത്തുടങ്ങി
Kerala

ശബരിമലയിൽ ഹൈക്കോടതി നിരീക്ഷണ സമിതി നിർദ്ദേശങ്ങൾ നടപ്പിലായിത്തുടങ്ങി

Web Desk
|
18 Dec 2018 8:06 AM IST

നിലയ്ക്കൽ-പമ്പ കെ.എസ്.ആ.ർ.ടി.സി സർവീസുകളിൽ ‘ടു-വേ’ ടിക്കറ്റ് നിബന്ധന ഒഴിവാക്കി. അതേസമയം, പോലീസുകാരുടെ താമസ സ്ഥലം ശീതീകരിക്കാനുള്ള നടപടികൾ ഇനിയുമായിട്ടില്ല.

ഹൈക്കോടതി നിരീക്ഷണ സമിതിയുടെ നിർദ്ദേശങ്ങൾ ശബരിമലയിൽ നടപ്പിലായിത്തുടങ്ങുന്നു. സമിതിയുടെ നിർദേശ പ്രകാരം, നിലയ്ക്കൽ-പമ്പ കെ.എസ്.ആ.ർ.ടി.സി സർവീസുകളിൽ 'ടു-വേ' ടിക്കറ്റ് നിബന്ധന ഒഴിവാക്കി. അതേസമയം, പോലീസുകാരുടെ താമസ സ്ഥലം ശീതീകരിക്കാനുള്ള നടപടികൾ ഇനിയുമായിട്ടില്ല.

ഹൈക്കോടതി നിരീക്ഷണ സമിതിയുടെ നിർദ്ദേശത്തെ തുടർന്ന് സന്നിധാനത്ത് സ്ഥാപിച്ച ബാരിക്കേഡുകൾ ഭാഗികമായി നീക്കം ചെയ്തിരുന്നു. ഇതിൻറെ ചുവടുപിടിച്ചാണ് കെ.എസ്.ആ.ർ.ടി.സിയുടെ പുനക്രമീകരണം. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക്, ഒരുമിച്ച് ടിക്കറ്റ് എടുക്കണമെന്ന കെ.എസ്.ആർ.ടി.സി നിബന്ധന ഒഴിവാക്കണമെന്നായിരുന്നു നിരീക്ഷണ സമിതി റിപ്പോർട്ട് നൽകിയിരുന്നത്. ടു വേ ടിക്കറ്റിന് നിർബന്ധിക്കരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇൗ സാഹചര്യത്തിലാണ് കെ.എസ്.ആ.ർ.ടി.സിയുടെ പുതിയ ക്രമീകരണം. ഇത് പ്രകാരം, യാത്രക്കാരുടെ ആവശ്യാനുസരണമാണ് ടിക്കറ്റ് നൽകുന്നത്.

കുട്ടികൾക്ക് നോൺ എ.സി ബസുകളിൽ ടിക്കറ്റ് നിരക്ക് പകുതിയാണെങ്കിലും, എ.സി ബസുകളിൽ മുഴുവൻ ചാർജും ഈടാക്കുന്നുണ്ട്. എന്നാൽ, പോലീസുകാരുടെ താമസ ബാങ്കറുകൾ ശീതീകരിക്കണമെന്ന നിരീക്ഷണ സമിതിയുടെ നിർദേശം ഇനിയും നടപ്പായിട്ടില്ല. ഇരുമ്പ് കൊണ്ടുള്ള കണ്ടെയ്നർ മുറികളിൽ കടുത്ത ചൂടാണ് പോലീസുകാർ അനുഭവിക്കുന്നത്.

Similar Posts