< Back
Kerala

Kerala
എംപാനൽ ജീവനക്കാരുടെ ലോംഗ് മാർച്ച് ആലപ്പുഴയില്‍ പുരോഗമിക്കുന്നു
|20 Dec 2018 3:56 PM IST
വനിതകൾ ഉൾപ്പെടെ 2500ലധികം ആളുകളാണ് മാർച്ചിൽ പങ്കെടുക്കുന്നത്
കെ.എസ്.ആര്‍.ടി.സിയിൽ നിന്നും പിരിച്ച് വിട്ട എംപാനൽ ജീവനക്കാര്‍ നടത്തുന്ന ലോങ് മാർച്ച് ആലപ്പുഴ ജില്ലയിൽ പുരോഗമിക്കുന്നു. സർക്കാരിനും കെ.എസ്.ആര്‍.ടി.സി മാനേജ്മെൻറിനും എതിരെ രൂക്ഷ വിമർശനമാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്. 24ന് മാർച്ച് സെക്രട്ടറിയേറ്റിൽ സമാപിക്കും. തൊഴിൽ സംരക്ഷണത്തിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകാനാണ് ഇവരുടെ തീരുമാനം.
രാവിലെ ആറ് മണിയോടെ ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ നിന്നും ലോങ് മാർച്ച് ആരംഭിച്ചു. വനിതകൾ ഉൾപ്പെടെ 2500ലധികം ആളുകളാണ് മാർച്ചിൽ പങ്കെടുക്കുന്നത്. സർക്കാരിനും കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റിനും എതിരെ രൂക്ഷമായ ആരോപണങ്ങളാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്. ഇന്നത്തെ മാർച്ച് വൈകുന്നേരത്തോടെ കായംകുളത്ത് സമാപിക്കും. വിവിധ സ്ഥലങ്ങളിൽ ജീവനക്കാരുടെ കുടുംബാംഗങ്ങളും മാർച്ചിൽ അണിനിരക്കും.