< Back
Kerala
വ്യാപാര സ്ഥാപനങ്ങളിൽ തൊഴിൽ വകുപ്പിന്റെ മിന്നൽ പരിശോധന
Kerala

വ്യാപാര സ്ഥാപനങ്ങളിൽ തൊഴിൽ വകുപ്പിന്റെ മിന്നൽ പരിശോധന

Web Desk
|
20 Dec 2018 12:56 PM IST

പല സ്ഥാപനങ്ങളും ഇരിപ്പിടം അവകാശമാക്കിയ നിയമം പൂർണമായി പാലിക്കപ്പെടുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി.

സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളിൽ തൊഴിൽ വകുപ്പിന്റെ മിന്നൽ പരിശോധന. പല സ്ഥാപനങ്ങളും ഇരിപ്പിടം അവകാശമാക്കിയ നിയമം പൂർണമായി പാലിക്കപ്പെടുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി.

സംസ്ഥാനത്തെ വലിയ വസ്ത്രശാലകൾ ഉൾപ്പെടെ വനിതാ ജീവനക്കാർ അധികമായി ജോലി ചെയ്യുന്ന വ്യാപാരസ്ഥാപനങ്ങളിൽ ആണ് സംസ്ഥാന വ്യാപകമായി തൊഴിൽ വകുപ്പ് പരിശോധന നടത്തിയത്. തൊഴിൽവകുപ്പ് അഡി - ഡയറക്ടർമാർ. ജില്ലാ ലേബർ ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇരിപ്പിടം ഉൾപ്പെടെ തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടോയെന്ന് വനിതാ തൊഴിലാളികളോട് ഉദ്യോഗസ്ഥർ തിരക്കി. പുതിയ നിയമ ഭേദഗതികളെ കുറിച്ച് ബോധവത്കരണവും നടത്തി. പല സ്ഥാപനങ്ങളിലും ആവശ്യമായ ഇരിപ്പിടങ്ങൾ ഇല്ലെന്ന് കണ്ടെത്തി.

തിരുവനന്തപുരത്ത് പോത്തീസ്, ജയലക്ഷ്മി തുടങ്ങി വലിയ വസ്ത്രശാലകളിൽ പരിശോധന നടന്നു. വ്യാപാരസ്ഥാപനങ്ങളിലെ പരിശോധന തുടരുമെന്നും ഇപ്പോൾ നിയമപരമായ നടപടികൾ എടുത്തുവെന്ന് ഉറപ്പുവരുത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു

Similar Posts