< Back
Kerala
പത്തനാപുരത്ത് തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് നേരെ ആക്രമണം
Kerala

പത്തനാപുരത്ത് തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് നേരെ ആക്രമണം

Web Desk
|
20 Dec 2018 7:44 AM IST

മുളക് പൊടിയെറിഞ്ഞശേഷം വെട്ടുകത്തിയും തൂമ്പയും ഉപയോഗിച്ചായിരുന്നു ആക്രമണം

പത്തനാപുരത്ത് തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾക്ക് മർദനമേറ്റു. ആനകുളം പ്രദേശത്ത് ഫോറസ്റ്റ് വഴിയിൽ കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് സമീപവാസി മുളകുപെടിയെറിഞ്ഞ ശേഷം മാരകായുദ്ധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചത്. നിരവധി ക്രിമിനല്‍കേസിലെ പ്രതിയായ സതീദേവിയാണ് സ്ത്രീകളടങ്ങിയ തൊഴിലാളികളെ ആക്രമിച്ചത്.

പിറവന്തൂർ പഞ്ചായത്തില്‍ പെട്ട ആനകുളം പ്രദേശത്ത് ഫോറസ്റ്റ് വഴിയിലെ കാട് വെട്ടിതെളിയിച്ച് മടങ്ങുന്നതിനിടെയാണ് തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. മുളക് പൊടിയെറിഞ്ഞശേഷം വെട്ടുകത്തിയും തൂമ്പയും ഉപയോഗിച്ചായിരുന്നു ആക്രമണം. സതിദേവിയുടെ വീടിന് മുന്നിലെ കാട് വെട്ടിയതിനെ ചോദ്യം ചെയ്തായിരുന്നു ആക്രമണം.

ആക്രമണത്തില്‍ അമ്മിണിക്ക് കൈക്കും മറ്റൊരു തൊഴിലാളിയയുടെ തലയ്ക്കും വെട്ടേറ്റിട്ടുണ്ട്. മുന്‍ വാര്‍ഡ് മെമ്പര്‍ അടക്കമുള്ളവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുനലൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Related Tags :
Similar Posts