< Back
Kerala
ജി.ഡി.എസ് പോസ്റ്റല്‍ ജീവനക്കാരുടെ സമരം മൂന്നാം ദിവസത്തിലേക്ക്
Kerala

ജി.ഡി.എസ് പോസ്റ്റല്‍ ജീവനക്കാരുടെ സമരം മൂന്നാം ദിവസത്തിലേക്ക്

Web Desk
|
20 Dec 2018 7:04 AM IST

കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയ വാഗ്ദാനങ്ങളെല്ലാം ലംഘിക്കപെട്ടതോടെയാണ് ഏഴ് മാസത്തിനുശേഷം ജീവനകാര്‍ സമരവുമായി രംഗത്ത് എത്തിയത്

ദേശീയതലത്തില്‍ ജി.ഡി.എസ് പോസ്റ്റല്‍ ജീവനകാര്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. നേരത്തെ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ലംഘിക്കപെട്ടതോടെയാണ് വീണ്ടും സമരം തുടങ്ങിയത്.

തുച്ഛമായ വേതനത്തിന് ജോലിചെയ്യുന്ന ഗ്രാമീണ്‍ ടാക്ക് സേവക്ക് ജീവനകാര്‍ ശമ്പള വര്‍ധനവ് അടക്കഉള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് മെയില്‍ 16 ദിവസം സമരം നടത്തിയിരുന്നു. പോസ്റ്റല്‍ മേഖലയിലെ മുഴുവന്‍ ജീവനകാരും സമരത്തില്‍ പങ്കെടുത്തതോടെ കേന്ദ്രസര്‍ക്കാര്‍ ചെറിയ തോതില്‍ ശമ്പള വര്‍ധനവ് നടപ്പിലാക്കി. ഇതൊടെ സമരം അവസാനിപ്പിച്ചു. അന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയ വാഗ്ദാനങ്ങളെല്ലാം ലംഘിക്കപെട്ടതോടെയാണ് ഏഴ് മാസത്തിനുശേഷം ജി.ഡി.എസ് ജീവനകാര്‍ സമരവുമായി രംഗത്ത് എത്തിയത്.

കമലേഷ് ചന്ദ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പിലാക്കുംവരെ സമരം ചെയ്യാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം .FNPOയാണ് സമരം നടത്തുന്നത്.

Similar Posts