
സ്കോള്‍ കേരളയിലെ നിയമനങ്ങള്‍ രാഷ്ട്രീയവത്ക്കരിച്ചാണ് നടക്കുന്നതെന്ന് ആക്ഷേപം ശക്തമാകുന്നു
|ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ സഹോദരി അടക്കമുള്ളവര്‍ക്ക് കരാര്‍ വ്യവസ്ഥയില്‍ ജോലി നല്‍കി.
സ്കോള്‍ കേരളയിലെ നിയമനങ്ങള്‍ രാഷ്ട്രീയവത്ക്കരിച്ചാണ് നടക്കുന്നതെന്ന് ആക്ഷേപം ശക്തമാകുന്നു.ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ സഹോദരി അടക്കമുള്ളവര്‍ക്ക് കരാര്‍ വ്യവസ്ഥയില്‍ ജോലി നല്‍കി.എന്നാല്‍ യു.ഡി.എഫ് അനുകൂല ജീവനക്കാരെ ദിവസന വേതനത്തിനാണ് നിയമിച്ചിരിക്കുന്നത്.ഇന്നലെ നടന്ന സ്കോള്‍ കേരള ജനറല്‍ കൌണ്‍സില്‍ യോഗം 78 പേരെ സ്ഥിരം നിയമനം നടത്താന്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തു.
എല്‍.ഡി.എഫ് ഭരിച്ചാലും യു.ഡി.എഫ് ഭരിച്ചാലും നിയമനങ്ങള്‍ സ്വന്തകാര്‍ക്കു തന്നെ. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തങ്ങളുടെ ആളുകളെ മാത്രം നോക്കി കരാര്‍ വ്യവസ്ഥയില്‍ ജോലി നല്‍കി. ബാക്കി 27 പേര്‍ക്ക് ദിവസന വേതനത്തിലും. സി.പി.എം നേതാക്കളുടെ ബന്ധുകള്‍ ഉള്‍പ്പെടെ ഉള്ള 55 പേര്‍ക്കാണ് കരാര്‍ നിയമനം നല്‍കിയത്. 78 പേരെ സ്ഥിരം നിയമിക്കണമെന്ന് ഇന്നലെ ചേര്‍ന്ന ജനറല്‍ കൌണ്‍സില്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു.വിചിത്രവാദങ്ങളോട് കൂടിയാണ് സ്ഥിരം നിയമനം നല്‍കണമെന്ന ശിപാര്‍ശ നല്‍കിയത്.
2014ലെ റാങ്ക് ലിസ്റ്റില്‍ താഴ്ന്ന റാങ്ക് ഉള്ളവര്‍ക്ക് കരാര്‍ വ്യവസ്ഥയില്‍ ജോലി നല്‍കിയപ്പോള്‍ ഉയര്‍ന്ന റാങ്ക് ഉള്ളവര്‍ കുറഞ്ഞ ശമ്പളത്തിന് ദിവസന വേതനത്തില്‍ ജോലി ചെയ്യേണ്ടി വരുന്നു. കൂടാതെ ഓപ്പണ്‍ സ്കൂളില്‍ കൈക്കൂലി കേസില്‍ ഉള്‍പ്പെട്ട അജയ് കുമാര്‍ ടി.കെ എന്ന വ്യക്തിയെ പിന്‍വാതിലിലൂടെ നിയമിച്ച് എക്സിക്യൂട്ടീവ് ഡയറക്ടറുടെ പി.എയുമാക്കി.