< Back
Kerala
കെ.എസ്.ആര്‍.ടി.സിയില്‍ ഇന്ന് 402 സര്‍വീസുകള്‍ മുടങ്ങി
Kerala

കെ.എസ്.ആര്‍.ടി.സിയില്‍ ഇന്ന് 402 സര്‍വീസുകള്‍ മുടങ്ങി

Web Desk
|
21 Dec 2018 2:36 PM IST

സര്‍വീസുകള്‍ പൂര്‍വ്വ സ്ഥിതിയിലാകാന്‍ രണ്ട് ദിവസം കൂടിയെടുക്കുമെന്ന് ഗതാഗത മന്ത്രി

കെ.എസ്.ആർ.ടി.സിയിൽ ഇന്നും സർവീസുകൾ മുടങ്ങി. ഉച്ച വരെ 402 സർവീസുകളാണ് കണ്ടക്ടർമാരില്ലാത്തതിനാൽ റദ്ദ് ചെയ്തത്. രണ്ട് ദിവസം കൂടി സർവീസുകൾ മുടങ്ങുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ പറ‍ഞ്ഞു. എംപാനല്‍ ജീവനക്കാരുടെ സമരത്തോട് നിഷേധാത്മക നിലപാടില്ലെന്നും ഗതാഗത മന്ത്രി കോഴിക്കോട് പറഞ്ഞു

കെ.എസ്.ആര്‍.ടി.സിയിൽ നിന്നും പിരിച്ച് വിട്ട എംപാനൽ ജീവനക്കാര്‍ നടത്തുന്ന ലോംഗ് മാർച്ചിന്റെ മൂന്നാം ദിനത്തെ പര്യടനം കൊല്ലം ജില്ലയില്‍ തുടരുകയാണ്. രാവിലെ ഓച്ചിറയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കരുനാഗപള്ളിയില്‍ എത്തി. ജീവനക്കാരും കുടുംബാംഗങ്ങളും ഉള്‍പ്പെടെ രണ്ടായിരത്തോളം പേര്‍ ലോങ് മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.

അതേസമയം കെ.എസ്.ആര്‍.ടി.സിയില്‍ പി.എസ്.സി വഴി അല്ലാത്ത നിയമനങ്ങള്‍ ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി ആവര്‍ത്തിച്ചു. പ്രതിസന്ധി മറികടക്കാൻ നിയമം അനുവദിക്കുമെങ്കില്‍ എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴി കെ.എസ്.ആര്‍.ടി.സിക്ക് ആവശ്യമെങ്കിൽ നിയമനം നടത്താമെന്നും കോടതി വ്യക്തമാക്കി.

Similar Posts