< Back
Kerala
ശബരിമലയില്‍ മണ്ഡലവിളക്ക് പൂജ ഈ മാസം 27ന്
Kerala

ശബരിമലയില്‍ മണ്ഡലവിളക്ക് പൂജ ഈ മാസം 27ന്

Web Desk
|
21 Dec 2018 9:19 AM IST

ഉത്സവത്തിന്റെ പ്രധാന ചടങ്ങായ തങ്കഅങ്കി ഘോഷയാത്ര 23ന് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നു പുറപ്പെടും.

ശബരിമലയിലെ മണ്ഡലവിളക്ക് പൂജ ഈ മാസം 27ന് ഉച്ചക്ക് 12 മണിക്ക് നടക്കും. ഉത്സവത്തിന്റെ പ്രധാന ചടങ്ങായ തങ്കഅങ്കി ഘോഷയാത്ര 23ന് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നു പുറപ്പെടും.

26ന് ഉച്ചക്ക് രണ്ടു മണിക്ക് പമ്പയില്‍ എത്തുന്ന തങ്കഅങ്കി ഘോഷയാത്രക്ക് അഞ്ചു മണിക്ക് ശരംകുത്തിയില്‍ വച്ച് സ്വീകരണം നല്‍കും. പതിനെട്ടാം പടിക്ക് മുകളില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെത്തി തങ്കഅങ്കി സ്വീകരിക്കും. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചുവെന്ന മന്ത്രി എം.എം മണിയുടെ പ്രസ്താവനയെ കുറിച്ച് ദേവസ്വം ബോര്‍ഡിന് അറിയില്ല. മന്ത്രി തമാശയായി പറഞ്ഞതായിരിക്കുമെന്നും ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍ പറ‍ഞ്ഞു.

സന്നിധാനത്ത് ഭക്തരെ ചൂഷണം ചെയ്യുന്ന സംഘങ്ങളുണ്ട്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. കൃത്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയതിനാലാണ് തിരക്ക് അനുഭവപ്പെടാത്തത്. തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന കാട്ടുപന്നികളെ ഫെന്‍സിങ് സ്ഥാപിച്ച് മാറ്റാന്‍ വനംവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

Similar Posts