< Back
Kerala
മനിതി സംഘത്തിന്‍റെ ശബരിമല ദര്‍ശനം: ഹൈക്കോടതി നിരീക്ഷണ സമിതി തീരുമാനിക്കട്ടെയെന്ന് മന്ത്രി
Kerala

മനിതി സംഘത്തിന്‍റെ ശബരിമല ദര്‍ശനം: ഹൈക്കോടതി നിരീക്ഷണ സമിതി തീരുമാനിക്കട്ടെയെന്ന് മന്ത്രി

Web Desk
|
23 Dec 2018 10:06 AM IST

ഹൈക്കോടതി മേൽനോട്ട സമിതി അംഗങ്ങൾ ശബരിമലയിലുണ്ട്. അവരുടെ നിർദേശം സർക്കാർ നടപ്പാക്കുമെന്ന് കടകംപള്ളി

തമിഴ്നാട്ടിൽ നിന്നുള്ള മനിതി സംഘത്തിന് ദർശനം അനുവദിക്കുന്ന കാര്യത്തിൽ ഹൈക്കോടതി മേൽനോട്ട സമിതിയുടെ തീരുമാനം നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഹൈക്കോടതി മേൽനോട്ട സമിതി അംഗങ്ങൾ ശബരിമലയിലുണ്ട്. അവരുടെ നിർദേശം സർക്കാർ നടപ്പാക്കുമെന്ന് കടകംപള്ളി പറഞ്ഞു.

മനിതി പ്രവര്‍ത്തകര്‍ മല കയറുന്ന കാര്യത്തില്‍ നിയമാനുസൃതമായി പ്രവര്‍ത്തിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മനിതി സംഘത്തോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടിട്ടില്ല. ക്രമസമാധാനപ്രശ്നവും പൊലീസ് പരിഗണിക്കുമെന്ന് പമ്പയിലെ സ്പെഷ്യല്‍ ഓഫീസര്‍ ജി കാര്‍ത്തികേയന്‍ അറിയിച്ചു.

അതേസമയം ശബരിമലയില്‍ യുവതികള്‍ എത്തുന്ന കാര്യം ദേവസ്വം ബോര്‍ഡിനെ അറിയിച്ചിട്ടില്ലെന്ന് എ പത്മകുമാര്‍ പറഞ്ഞു‍. യുവതികള്‍ എത്തുന്ന കാര്യം അറിഞ്ഞവര്‍ തന്നെ സൌകര്യമൊരുക്കട്ടെയെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രതികരിച്ചു.

Similar Posts