< Back
Kerala
ബാങ്ക് യൂണിയനുകളുടെ സമരം; പൊതുജനങ്ങളെ കൂടി അണിനിരത്തുന്നു
Kerala

ബാങ്ക് യൂണിയനുകളുടെ സമരം; പൊതുജനങ്ങളെ കൂടി അണിനിരത്തുന്നു

Web Desk
|
24 Dec 2018 7:33 AM IST

ഇതിനായി ‌വിവിധ സംഘടനകളെ ഉള്‍പ്പെടുത്തി പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കും.

പൊതുമേഖലാ ബാങ്കുകളെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരായ സമരത്തില്‍ ജീവനക്കാരുടെ യൂണിയനുകള്‍ പൊതുജനങ്ങളെക്കൂടി അണിനിരത്തുന്നു. ചെറുകിട വായ്പകള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന തരത്തിലേക്ക് ബാങ്കിംഗ് നയം പൊളിച്ചെഴുതണമെന്ന ആവശ്യമുന്നയിച്ചാണ് സാധാരണ ജനങ്ങളെ കൂടി സമര രംഗത്ത് ഒപ്പം ചേര്‍ക്കാന്‍ ബാങ്ക് യൂണിയനുകള്‍ ശ്രമിക്കുന്നത്.ഇതിനായി ‌വിവിധ സംഘടനകളെ ഉള്‍പ്പെടുത്തി പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കും.

ചെറുകിട ബാങ്കുകളെ ലയിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍ നിലവില്‍ സമരത്തിലാണ്.ബുധനാഴ്ച ബാങ്കിംഗ് മേഖലയില്‍ ദേശീയ പണിമുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്. സമരം കൂടുതല്‍ ശക്തമാക്കുന്നതിനു വേണ്ടിയാണ് പൊതു ജനങ്ങളുടെ സഹകരണം യൂണിയനുകള്‍ തേടിയിരിക്കുന്നത്.നിലവില്‍ ബാങ്കുകള്‍ ലാഭമുണ്ടാക്കിയിട്ടും വന്‍കിട നിഷ്ക്രിയ വായ്പകള്‍ മൂലം ബാങ്കിംഗ് മേഖല പ്രതിസന്ധിയിലാണ്.ഇത് തിരിച്ചു പിടിക്കാന്‍ നടപടി സ്വീകരിക്കാത്തതും പ്രതിഷേധത്തിനിടയാക്കിയിരുന്നു. കര്‍ഷകരുള്‍പ്പെടെയുള്ളവര്‍ക്ക് ചെറുകിട വായ്പ നല്‍കാന്‍ ബാങ്കുകള് മടിക്കുമ്പോഴാണ് കോര്‍പ്പറേറ്റുകള്‍ക്ക് വലിയ വായ്പകള്‍ നല്‍കുന്നത്.ഇക്കാര്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ യൂണിയനുകള്‍ സംവാദമടക്കമുളള പരിപാടികള്‍ നേരത്തെ നടത്തിയിരുന്നു.

മറ്റ് സര്‍വീസ് സംഘടനകള്‍ക്കൊപ്പം രാഷ്ട്രീയ പാര്‍ട്ടികളെയും നേരിട്ട് സമരരംഗത്ത് ഇറക്കാനാണ് യൂണിയന്റെ തീരുമാനം.കര്‍ഷകരുള്‍പ്പെടെയുള്ളവരെ സമരവേദികളില്‍ എത്തിക്കും. ഇതിന്റെ ഭാഗമായി ഫെബ്രുവരിയില്‍ കോഴിക്കോട് പൊതുജനങ്ങളെ സംഘടിപ്പിച്ചു കൊണ്ട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.

Related Tags :
Similar Posts