< Back
Kerala
ദേവസ്വം മന്ത്രിയും കോടതി നിരീക്ഷണ സമിതിയും  തമ്മില്‍ വാക്പോര്
Kerala

ദേവസ്വം മന്ത്രിയും കോടതി നിരീക്ഷണ സമിതിയും തമ്മില്‍ വാക്പോര്

Web Desk
|
24 Dec 2018 9:31 PM IST

സര്‍ക്കാറും ഹൈക്കോടതി നിരീക്ഷണ സമിതിയും തമ്മില്‍ ഒരു തര്‍ക്കവുമില്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍

ഹൈക്കോടതി നിരീക്ഷണ സമിതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശൌചാലയങ്ങളുടെ കണക്കെടുക്കലല്ല നിരീക്ഷണ സമിതിയുടെ ജോലിയെന്ന് മന്ത്രി തുറന്നടിച്ചു. ആരും ഉപദേശം ചോദിച്ചിട്ടില്ലന്ന് സമിതി അധ്യക്ഷന്‍ ജസ്റ്റിസ് പി.ആര്‍ രാമന്‍ പറഞ്ഞു.

ഇന്നലെ ശബരിമല ദര്‍ശനത്തിന് എത്തിയ മനിതി സംഘത്തിന് ദര്‍ശനത്തിന് അനുമതി നല്‍കുന്ന കാര്യത്തില്‍ ഹൈക്കോടതി നിരീക്ഷണ സമിതി തീരുമാനം എടുക്കട്ടെ എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ക്രമസമാധാന വിഷയമായതിനാല്‍ ഇടപെടാനാവില്ലെന്ന് സമിതി അറിയിച്ചു. തൊട്ടു പിന്നാലെയാണ് കോടതി നിരീക്ഷണ സമിതിയെ രൂക്ഷമായി വിമര്‍ശിച്ച് ദേവസ്വം മന്ത്രി രംഗത്തെത്തിയത്.

തുടര്‍ന്ന്, വൈകുന്നേരം ശബരിമല സന്ദര്‍ശിക്കാനെത്തിയ നിരീക്ഷണ സമിതി ചെയര്‍മാന്‍, ആരും ഉപദേശം ചോദിച്ചില്ലെന്ന് പറഞ്ഞു. ക്രമസമാധാന വിഷയത്തില്‍ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറും ഹൈക്കോടതി നിരീക്ഷണ സമിതിയും തമ്മില്‍ ഒരു തര്‍ക്കവുമില്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു.

Similar Posts