
നജീബിനായുള്ള സമരം ഇന്ത്യന്‍ ക്യാമ്പസുകള്‍ ഏറ്റെടുത്തുവെന്ന് ഉമ്മ ഫാത്തിമ നഫീസ്
|നജീബ് എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ ഇങ്ങനെ മറ്റൊരു നജീബ് ഉണ്ടാക്കാന്‍ പാടില്ല
കാണാതായ ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബിന് വേണ്ടിയുള്ള സമരം ഇന്ത്യന്‍ ക്യാമ്പസുകള്‍ ഏറ്റെടുത്തുവെന്ന് നജീബിന്റെ ഉമ്മ ഫാത്തിമ നഫീസ് പറഞ്ഞു. എസ്.ഐ.ഒ ജി.ഐ.ഒ സംസ്ഥാന സമിതി സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പസ് സമ്മേളനത്തില്‍ മുഖ്യാതിഥിയായെത്തിയതായിരുന്നു അവര്‍.
ഇന്ത്യയിലെ ക്യാമ്പസുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ നജീബിന് വേണ്ടിയുള്ള സമരം ഏറ്റെടുത്തുവെന്നും വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തമാണ് സമരം തുടരാനുള്ള തന്റെ കരുത്തെന്നും നജീബിന്റെ ഉമ്മ ഫാത്തിമ നഫീസ് പറഞ്ഞു. ശാന്തപുരം അല്‍ജാമിഅ ക്യാമ്പസില്‍ എസ്.ഐ.ഒ ജി.ഐ.ഒ സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പസ് കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
നജീബിനെ കണ്ടെത്താനുള്ള സമരത്തെ സര്‍ക്കാര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തി. പൊലീസ് നിരവധി തവണ വീട്ടില്‍ വന്നു പ്രശ്‌നങ്ങളുണ്ടാക്കി. നജീബ് എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ ഇങ്ങനെ മറ്റൊരു നജീബ് ഉണ്ടാക്കാന്‍ പാടില്ല. സംഘപരിവാറിന്റെ അക്രമത്തിന് ഇരയായവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ താന്‍ മുന്നില്‍ ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു.