< Back
Kerala
വനിതാ മതിലിന് വേണ്ടി പണപ്പിരിവും ഭീഷണിയും വേണ്ടെന്ന് ചെന്നിത്തല
Kerala

വനിതാ മതിലിന് വേണ്ടി പണപ്പിരിവും ഭീഷണിയും വേണ്ടെന്ന് ചെന്നിത്തല

Web Desk
|
26 Dec 2018 1:26 PM IST

ക്ഷേമ പെന്‍ഷന്‍കാരുടെ പിച്ചച്ചട്ടിയില്‍ ഉള്‍പ്പെടെ കയ്യിട്ടു വാരുകയും തൊഴിലുറപ്പ് തൊഴിലാളികളെ വരെ ഭീഷണിപ്പെടുത്തുകയുമാണ് ഇപ്പോള്‍ചെയ്യുന്നത്.

വനിതാ മതിലിന് വേണ്ടി പണപ്പിരിവും ഭീഷണിയും വേണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ക്ഷേമപെന്‍ഷന്‍കാരുടെ പിച്ചച്ചട്ടിയില്‍ ഉള്‍പ്പെടെ കയ്യിട്ടു വാരുകയും തൊഴിലുറപ്പ് തൊഴിലാളികളെ വരെ ഭീഷണിപ്പെടുത്തുകയുമാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇത് അവസാനിപ്പിക്കണം.

സി.പി.എം അനുകൂല സംഘടനകള്‍ വഴി സര്‍ക്കാര്‍ ജീവനക്കാരെയും അദ്ധ്യാപകരെയും മതിലില്‍ പെങ്കെടുപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നു. വനിതാ മതിലിനായി ഔദ്യോഗിക മെഷിനറിയെ പൂര്‍ണ്ണമായി ദുരുപയോഗപ്പെടുത്തുകയാണെന്നും ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.

Similar Posts