< Back
Kerala
ശബരിമല നിരീക്ഷക സമിതിയെ പിന്തുണച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് 
Kerala

ശബരിമല നിരീക്ഷക സമിതിയെ പിന്തുണച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് 

Web Desk
|
26 Dec 2018 1:49 PM IST

തീര്‍ഥാടനം സുഗമമാക്കാന്‍ വലിയ പിന്തുണയാണ് നിരീക്ഷക സമിതി നല്‍കിയതെന്ന് പദ്മകുമാര്‍ പറഞ്ഞു.

ഹൈക്കോടതി നിരീക്ഷണ സമിതിയെ പിന്തുണച്ച് തിരുവിതാംകൂര്‍‍ ദേവസ്വം ബോര്‍ഡ്. സമിതിക്കെതിരെ ദേവസ്വം മന്ത്രി തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് പ്രസിഡന്റിന്റെ പ്രതികരണം. ഈ മണ്ഡലകാലത്ത് ശബരിമലയിലെ വരുമാനത്തിലും കുറവ് ഉണ്ടായിട്ടുണ്ട്. 59 കോടി രൂപയാണ് കുറവാണ് ഇത്തവണ ഉണ്ടായത്.

വലിയ വെല്ലുവിളികൾ പിന്നിട്ടാണ് ശബരിമല തീർത്ഥാടനം 40 ദിവസം പിന്നിട്ടതെന്നും സർക്കാരും നിരീക്ഷക സമതിയും മാധ്യമങ്ങളും തീർത്ഥാടനം സുഗമമാക്കാൻ സഹായിച്ചെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു. നിലയ്ക്കലിൽ 15000 പേർക്ക് വിരി വയ്ക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. 3000 പേർക്ക് കൂടി വിരി വയ്ക്കാനുള്ള സൗകര്യം മണ്ഡലകാലത്തിന് ശേഷം ഒരുക്കും.

ഈ മണ്ഡലകാലത്ത് ഇതുവരെ 32 ലക്ഷം തീർത്ഥാടകർ ശബരിമലയിലെത്തി 105, 11,93,417 രൂപയാണ് ഇതുവരെയുള്ള വരുമാനം. കഴിഞ്ഞ വർഷം ഈ സമയത്തെ വരുമാനം 164,03,89,374 രൂപയായിരുന്നു. വരുമാനത്തിൽ 59 കോടിയുടെ കുറവാണ് ഇത്തവണയുണ്ടായത്. അപ്പത്തിലുള്ള വരുമാനം 12,19,21,870 രൂപയാണ് കഴിഞ്ഞ വർഷം 38,81,3180 രൂപയായിരുന്നു. അരവണ വരുമാനത്തിലും ഈ വർഷം വൻ കുറവ് ഉണ്ടായിട്ടുണ്ട് ഇതുവരെ 409907600 രൂപയുടെ അരവണ വിറ്റിട്ടുണ്ട്. കഴിഞ്ഞ വർഷമിത് 706873950 രൂപയായിരുന്നു. അരവണ നിർമ്മാണത്തെപ്പറ്റി വ്യാജ പ്രചരണം നടത്തിയവർക്കെതിരെ ബോർഡ് നിയമനടപടി സ്വീകരിക്കും.

Similar Posts