< Back
Kerala
പയ്യന്നൂരില്‍ അയ്യപ്പ ജ്യോതി തെളിയിക്കാനെത്തിയവരും ഡി.വൈ.എഫ്.ഐ പ്രവർത്തകരും ഏറ്റുമുട്ടി
Kerala

പയ്യന്നൂരില്‍ അയ്യപ്പ ജ്യോതി തെളിയിക്കാനെത്തിയവരും ഡി.വൈ.എഫ്.ഐ പ്രവർത്തകരും ഏറ്റുമുട്ടി

Web Desk
|
27 Dec 2018 8:38 AM IST

കരിവെള്ളൂർ ആണൂരിൽ ജ്യോതിക്കെത്തിയ കാഞ്ഞങ്ങാട് സ്വദേശി ഉൾപ്പെടെ 6 പേരെ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിച്ചു

പയ്യന്നൂർ മേഖലയിൽ അയ്യപ്പ ജ്യോതി തെളിയിക്കാനെത്തിയവരും ഡി.വൈ.എഫ്.ഐ പ്രവർത്തകരും ഏറ്റുമുട്ടി. കരിവെള്ളൂർ ആണൂരിൽ ജ്യോതിക്കെത്തിയ കാഞ്ഞങ്ങാട് സ്വദേശി ഉൾപ്പെടെ 6 പേരെ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിച്ചു.

ഇന്നലെ വൈകുന്നേരം 6 മണിയോടെ കരിവെള്ളൂർ ഓണക്കുന്നിൽ സംഘടിച്ചെത്തിയ സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവർത്തകർ ജ്യോതി തെളിയിക്കുന്നതിനിടെ ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവർ പറയുന്നു. സംഘര്‍ഷമുണ്ടായതോടെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

അതേസമയം കോഴിക്കോട് വടകരയില്‍ അയ്യപ്പജ്യോതിക്കെത്തിയവര്‍ പൊലീസുകാരനെ മര്‍ദ്ദിച്ചതായി പരാതി ലഭിച്ചു. വടകര സ്റ്റേഷനിലെ സിവില്‍ പൊലീസുകാരനായ പ്രദീപ് കുമാറിനാണ് പരിക്കേറ്റത്. അയ്യപ്പജ്യോതിക്കിടെ ബൈക്കില്‍ റോഡ് മുറിച്ചുകടക്കുന്നത് സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്നാണ് മര്‍ദ്ദനം.

Similar Posts