< Back
Kerala
ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയതായി പരാതി
Kerala

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയതായി പരാതി

Web Desk
|
27 Dec 2018 2:45 PM IST

സൊസൈറ്റിയിൽ അറ്റൻഡർ ജോലിക്കായി സജീവിൽ നിന്നും 50,000രൂപ വാങ്ങി കളക്ഷൻ ഏജന്റ് ആയി നിയമനം നൽകി. ഒഴിവ് വരുമ്പോൾ അറ്റൻഡർ ആയി നിയമനം നൽകാം എന്ന് ഉറപ്പും കൊടുത്തു. 2012ൽ..

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ചെന്ന് പരാതി. തിരുവനന്തപുരം ചെങ്കൽ ജോയിന്റ് ഫോർമിങ് സഹകരണ സംഘത്തിലാണ് ജോലി വാഗ്ദാനം ചെയ്തത്. പരാതി ഉന്നയിച്ച് സഹകരണ സംഘത്തിൽ തൊഴിലാളികളും കുടുംബങ്ങളും സമരമാരംഭിച്ചു.

സൊസൈറ്റിയിൽ അറ്റൻഡർ ജോലിക്കായി സജീവിൽ നിന്നും 50,000രൂപ വാങ്ങി കളക്ഷൻ ഏജന്റ് ആയി നിയമനം നൽകി. ഒഴിവ് വരുമ്പോൾ അറ്റൻഡർ ആയി നിയമനം നൽകാം എന്ന് ഉറപ്പും കൊടുത്തു. 2012ൽ 5.5ലക്ഷം കൂടി വാങ്ങി 6ലക്ഷം കൈപ്പറ്റിയെന്നാണ് പരാതി. സജീവിനെ സംഘത്തിന്റെ നീതി മെഡിക്കൽ സ്റ്റോറിൽ താത്കാലികമായി നിയമിച്ചു. എന്നാൽ സംഘത്തിൽ അറ്റൻഡർ തസ്തികയിൽ ഒഴിവു വന്നപ്പോൾ 10ലക്ഷം വാങ്ങി മറ്റൊരാളെ നിയമിച്ചു.

ഇതു ചോദ്യം ചെയ്ത സജീവിന്റെ പേരിൽ കള്ളക്കേസ് കൊടുക്കുകയും പുറത്താക്കുകയും ചെയ്തു. സജീവ് കോടതിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചിട്ടും തിരിച്ചെടുക്കാനോ വാങ്ങിയ പണം തിരികെ നൽകാനോ സംഘം തയ്യാറായില്ല. ഇത്തരത്തിൽ നിരവധി പേരെ വഞ്ചിച്ചുവെന്ന് സമരം ചെയ്യുന്നവർ പറയുന്നു. ആവശ്യത്തിൽ ഉറച്ച് നിന്ന് സമരം ചെയ്യാനാണ് ഇവരുടെ തീരുമാനം.

Related Tags :
Similar Posts