< Back
Kerala
ഇതര സംസ്ഥാന തൊഴിലാളിയെ ഭീഷണിപ്പെടുത്തി പണം  തട്ടിയ കേസ്; 2 പേര്‍ അറസ്റ്റില്‍
Kerala

ഇതര സംസ്ഥാന തൊഴിലാളിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ്; 2 പേര്‍ അറസ്റ്റില്‍

Web Desk
|
29 Dec 2018 10:08 AM IST

പാലച്ചിറമാട് സ്വദേശി മനാട്ട് ഹൗസില്‍ മുഹമ്മദ് കുട്ടി, പാക്കടപ്പുറായ ചുക്കാന്‍ മുനീര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ടു പേര്‍ കൂടി പിടിയിലാകാനുള്ളതായി..

മലപ്പുറം വേങ്ങരയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലച്ചിറമാട് സ്വദേശി മനാട്ട് ഹൗസില്‍ മുഹമ്മദ് കുട്ടി, പാക്കടപ്പുറായ ചുക്കാന്‍ മുനീര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ടു പേര്‍ കൂടി പിടിയിലാകാനുള്ളതായി പോലീസ് അറിയിച്ചു.

വേങ്ങരയില്‍ കോണ്‍ക്രീറ്റ് ജോലിക്കായി പ്രതിയായ മുഹമ്മദ് കുട്ടി ജാര്‍ഗഢ് സ്വദേശി ഗോവിന്ദ് കുമാര്‍ മണ്ഡലിനെ വിളിച്ചിരിന്നു. ജോലിക്കെത്തിയ ഇയാളില്‍ 19,500 രൂപ ഉള്ളതായി കണ്ടതോടെ കൂട്ടാളികളായ മറ്റു മൂന്നുപേരെ കൂട്ടി പണം തട്ടുകയായിരുന്നു. കൂലി നല്‍കാമെന്ന് പറഞ്ഞ് ഗോവിന്ദ് കുമാര്‍ മണ്ഡലിനെ കാറില്‍ കയറ്റി രാത്രിയില്‍ കൂരിയാടുള്ള പാടത്ത് കൊണ്ടുപോയി. തുടര്‍ന്ന് കത്തികാട്ടി ഇയാളില്‍ നിന്ന് 19,500രൂപയും മൊബൈല്‍ ഫോണും സംഘം കൈക്കലാക്കി. കത്തികൊണ്ട് കുത്താനുള്ള ശ്രമം തടഞ്ഞ ഗോവിന്ദ് കുമാര്‍ മണ്ഡലിന്റെ കൈക്ക് പരിക്കേറ്റു.

തട്ടിക്കൊണ്ടുപോകല്‍, പണം അപഹരിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. കേസില്‍ പ്രതിയായ മുനീറിനെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ചെന്നൈയില്‍ നിന്നാണ് പോലീസ് പിടികൂടയത്. ഇയാള്‍ക്കെതിരെ കോഴിക്കോട് പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനുകളിലായി ലഹരി, മോഷണകേസുകളുള്ളതായി എസ്.ഐ സംഗീത് പുനത്തില്‍ പറഞ്ഞു. കേസില്‍ കോഴിക്കോട് സ്വദേശികളായി രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ട്.

Related Tags :
Similar Posts