< Back
Kerala
കുഞ്ഞാലിക്കുട്ടിയുടെ മലപ്പുറത്തെ വീട്ടിലേക്ക് ഐ.എന്‍.എല്‍ മാര്‍ച്ച് നടത്തി
Kerala

കുഞ്ഞാലിക്കുട്ടിയുടെ മലപ്പുറത്തെ വീട്ടിലേക്ക് ഐ.എന്‍.എല്‍ മാര്‍ച്ച് നടത്തി

Web Desk
|
29 Dec 2018 3:11 PM IST

സംഘപരിവാർ അനുകൂല പ്രവൃത്തിയാണ് കുഞ്ഞാലിക്കുട്ടിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഐ.എന്‍.എല്‍ സ്റ്റേറ്റ് എക്സിക്യുട്ടീവ് അംഗം എൻ. കെ അബ്ദൾ അസീസ് പറഞ്ഞു. 

മുത്തലാഖ് ചർച്ചയിൽ നിന്നും വിട്ടുനിന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ മലപ്പുറത്തെ വീട്ടിലേക്ക് ഐ.എന്‍.എല്‍ മാര്‍ച്ച് നടത്തി. മാര്‍ച്ച് പൊലീസ് തടഞ്ഞു.

മുത്തലാഖ് ചർച്ചയിൽ പങ്കെടുക്കാനായി ലോക്സഭയിൽ ഹാജരാകാതിരുന്ന കുഞ്ഞാലിക്കുട്ടിയുടെ നടപടിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ഐ.എന്‍.എല്‍ കുഞ്ഞാലിക്കുട്ടിയുടെ മലപ്പുറത്തെ വസതിയിലേക്ക് മാർച്ച് നടത്തിയത്. സംഘപരിവാർ അനുകൂല പ്രവൃത്തിയാണ് കുഞ്ഞാലിക്കുട്ടിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഐ.എന്‍.എല്‍ സ്റ്റേറ്റ് എക്സിക്യുട്ടീവ് അംഗം എൻ. കെ അബ്ദൾ അസീസ് പറഞ്ഞു. എം.പി സ്ഥാനത്ത് തുടരാൻ കുഞ്ഞാലിക്കുട്ടിക്ക് അർഹതയില്ല. സമുദായ വഞ്ചനയാണ് കുഞ്ഞാലിക്കുട്ടി നടത്തിയതെന്നും ഐ.എന്‍.എല്‍ ആരോപിച്ചു.

കാരാത്തോട് നിന്നാരംഭിച്ച മാര്‍ച്ച് കുഞ്ഞാലിക്കുട്ടിയുടെ വസതിക്ക് സമീപം പൊലീസ് തടഞ്ഞു. ഐ.എന്‍.എല്‍ മാർച്ച് നടത്തുന്നതറിഞ്ഞ് നിരവധി ലീഗ് പ്രവർത്തകരും സ്ഥലത്ത് എത്തിയിരുന്നു.

Similar Posts