< Back
Kerala
യുവതി പ്രവേശനം: ശബരിമല നട അടച്ച് ശുദ്ധിക്രിയ നടത്തി
Kerala

യുവതി പ്രവേശനം: ശബരിമല നട അടച്ച് ശുദ്ധിക്രിയ നടത്തി

Web Desk
|
2 Jan 2019 12:24 PM IST

തന്ത്രിയുടെ നിര്‍ദേശപ്രകാരം മേല്‍ശാന്തിയാണ് നട അടച്ചത്.

ശബരിമലയില്‍ യുവതികള്‍ കയറിയെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ നട അടച്ച് ശുദ്ധിക്രിയ നടത്തി. തന്ത്രിയുടെ നിര്‍ദേശപ്രകാരം മേല്‍ശാന്തിയാണ് നട അടച്ചത്. ശുദ്ധിക്രിയ ഒരു മണിക്കൂറോളം നീണ്ടു. ഭക്തരെ കടത്തിവിടാതെ പൂര്‍ണമായും തടഞ്ഞ ശേഷമാണ് ശുദ്ധിക്രിയകള്‍ നടത്തിയത്.

ഇന്ന് പുലര്‍ച്ചെയാണ് ബിന്ദു, കനകദുര്‍ഗ എന്നീ യുവതികള്‍ ശബരിമല സന്നിധാനത്തെത്തിയത്. പൊലീസ് സംരക്ഷണയിലാണ് ദര്‍ശനം നടത്തിയതെന്ന് യുവതികള്‍ പറഞ്ഞു. വി.ഐ.പി ഗെയ്റ്റ് വഴിയാണ് ഇവര്‍ സന്നിധാനത്തെത്തിയത്. സന്നിധാനത്ത് ദര്‍ശനം നടത്തുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.

ഈ മാസം 24ന് കനകദുർഗയും ബിന്ദുവും ശബരിമല ദർശനത്തിനായി എത്തിയിരുന്നു. എന്നാല്‍ മരക്കൂട്ടം പിന്നിട്ടതോടെ ഇവരെ പ്രതിഷേധക്കാര്‍ തടഞ്ഞു. തുടര്‍ന്ന് ഇവരെ പോലീസ് തിരിച്ച് അയക്കുകയായിരുന്നു. ശബരിമല ദര്‍ശനത്തിന് അവസരമൊരുക്കുമെന്ന് അന്ന് പൊലീസ് ഉറപ്പുനല്‍കിയതോടെയാണ് ഇവര്‍ തിരിച്ചുപോകാന്‍ തയ്യാറായത്.

ഡിസംബര്‍ 30നാണ് ശബരിമല ദര്‍ശനത്തിന് സുരക്ഷ തേടി യുവതികള്‍ വീണ്ടും പൊലീസിനെ സമീപിച്ചത്. പൊലീസ് സുരക്ഷ നല്‍കിയതോടെയാണ് ഇരുവരും ശബരിമലയിലെത്തിയത്.

Similar Posts