< Back
Kerala
കടകള്‍ തുറക്കും; ഹര്‍ത്താല്‍ ആഹ്വാനത്തെ വെല്ലുവിളിച്ച് വ്യാപാരികള്‍
Kerala

കടകള്‍ തുറക്കും; ഹര്‍ത്താല്‍ ആഹ്വാനത്തെ വെല്ലുവിളിച്ച് വ്യാപാരികള്‍

Web Desk
|
2 Jan 2019 8:28 PM IST

സുരക്ഷ വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി നസറുദ്ദീന്‍ പറഞ്ഞു. 

ശബരിമല കര്‍മ്മ സമിതി പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ വ്യാപാരികള്‍. നാളെ സംസ്ഥാനത്ത് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. സുരക്ഷ വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി നസറുദ്ദീന്‍ പറഞ്ഞു.

ये भी पà¥�ें- 2019 ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായിരിക്കും- ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ

ശബരിമല വിഷയവുമായി ഒരു ബന്ധവുമില്ലാത്ത കടകൾക്ക് നേരെ സംസ്ഥാന വ്യാപകമായി ആക്രമണങ്ങൾ നടന്നത് അപലപനീയമാണ്. സർക്കാരിനോടുള്ള ദേഷ്യം തീർക്കേണ്ടത് നിരപരാധികളായ വ്യാപാരികളോടല്ലെന്നും അദ്ദേഹം പറഞ്ഞു. ഹർത്താൽ വിരുദ്ധ വ്യാപാരി കൂട്ടായ്മയുടെ തീരുമാനവും ഹർത്താലിനോട് സഹകരിക്കേണ്ടെന്നാണ്. കച്ചവടക്കാർക്ക് വേണ്ട സുരക്ഷ ഒരുക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നസിറുദ്ദീൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ടി. നസിറുദ്ദീൻ

ഇനി മുതല്‍ ഹര്‍ത്താലുകളോട് സഹകരിക്കില്ലെന്ന് വ്യാപാരി-വ്യാവസായി-വാണിജ്യ കൂട്ടായ്മ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഹര്‍ത്താല്‍ ദിനങ്ങളില്‍ കടകള്‍ തുറക്കുകയും സ്വകാര്യ ബസുകളടക്കമുള്ളവ സര്‍വീസ് നടത്തുകയും ചെയ്യുമെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു. 36 സംഘടനകള്‍ ചേര്‍ന്നാണ് ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മക്ക് രൂപം നല്‍കിയത്. 2019 ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായി ആചരിക്കാനാണ് പ്രധാന തീരുമാനം.

Similar Posts