< Back
Kerala
സുപ്രിം കോടതി വിധി അനുസരിക്കാനാകില്ലെങ്കിൽ‌ തന്ത്രി സ്ഥാനമൊഴിയുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി
Kerala

സുപ്രിം കോടതി വിധി അനുസരിക്കാനാകില്ലെങ്കിൽ‌ തന്ത്രി സ്ഥാനമൊഴിയുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി

Web Desk
|
3 Jan 2019 3:48 PM IST

നട അടച്ചത് വിചിത്രമാണെന്നും സ്ത്രീകള്‍ വന്നാല്‍ ഇനിയും സുരക്ഷ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സുപ്രിം കോടതി വിധി അനുസരിക്കാനാകില്ലെങ്കിൽ‌ തന്ത്രി സ്ഥാനമൊഴിയുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.നട അടച്ചത് വിചിത്രമാണെന്നും സ്ത്രീകള്‍ വന്നാല്‍ ഇനിയും സുരക്ഷ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബോര്‍ഡുമായി ആലോചിക്കാതെയാണ് തന്ത്രി നട അടച്ചതെന്നും ഇക്കാര്യത്തില്‍ നാളെ ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കുമെന്നും ദേവസ്വം കമ്മീഷണര്‍ എന്‍.വാസു പറഞ്ഞു. തന്ത്രിക്കെതിരായ കോടതിയലക്ഷ്യ ഹരജി വേഗത്തില്‍ പരിഗണിക്കാനാവില്ലെന്ന് സുപ്രിം കോടതിയും വ്യക്തമാക്കി.

യുവതീപ്രവേശനത്തിന് പിന്നാലെ നടയച്ച് ശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരെ രൂക്ഷമായ പ്രതികരണമാണ് മുഖ്യമന്ത്രി നടത്തിയത്.തന്ത്രിയുടെ നടപടി സുപ്രിം കോടതിവിധിയുടെ ലംഘനത്തിനു പുറമേ ദേവസ്വം മാന്വലിന്റെ ലംഘനം കൂടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീപ്രവേശനം താന്‍ നേരത്തെ അറിഞ്ഞിട്ടില്ല.സാധാരണ ഭക്തര്‍ പോകുന്ന വഴിയേ ആണ് യുവതികള്‍ പോയത്. അവര്‍ക്കു പ്രത്യേക സൌകര്യം ഒരുക്കിയിട്ടില്ല. അതേസമയം നട അടച്ച സംഭവത്തില്‍ തന്ത്രിയില്‍ നിന്ന് ബോര്‍‍ഡ് വിശദീകരണം തേടും.ബോര്‍ഡുമായി ആലോചിക്കാതെയാണ് തന്ത്രി നട അടച്ചതെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍. വാസു പറഞ്ഞു.

തന്ത്രിക്കെതിരായ കോടതിലക്ഷ്യ ഹരജി വേഗത്തില്‍ പരിഗണിക്കാനാവില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ഭരണഘടനബഞ്ച് ഇടക്കിടെ സിറ്റിംങ് നടത്തുന്നത് പ്രായോഗികമല്ലെന്നും 22 ന് മാത്രമേ കേസ് പരിഗണിക്കൂവെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പറഞ്ഞു.

Similar Posts