< Back
Kerala
തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം; റിപ്പോര്‍ട്ടിങ് നിര്‍ത്തിവെച്ചു
Kerala

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം; റിപ്പോര്‍ട്ടിങ് നിര്‍ത്തിവെച്ചു

Web Desk
|
3 Jan 2019 1:11 PM IST

സെക്രട്ടറിയേറ്റിനു മുന്നിലേയ്ക്ക് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്.

മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ തിരുവനന്തപുരത്ത് നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് റിപ്പോര്‍ട്ടിങ് നിര്‍ത്തിവെച്ചു. സെക്രട്ടറിയേറ്റിനു മുന്നിലേയ്ക്ക് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്.

ഏഷ്യാനെറ്റിന്റെയും മനോരമയുടെയും ക്യാമറാമാന്‍മാര്‍ക്ക് ക്രൂരമായ മര്‍ദ്ദനമേറ്റു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ കല്ലേറില്‍ മീഡിയവണ്‍ ക്യാമറമാന്‍ എം.എ ഇര്‍ഷാദിന് പരിക്കേറ്റു. അക്രമികളില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ പിന്‍മാറിയത്. ശബരിമല കര്‍മസമിതിയുടെ സമരവുമായി ബന്ധപ്പെട്ട വാര്‍ത്തകളൊന്നും നല്‍കേണ്ടെന്നാണ് തീരുമാനം. ഇന്നലെ മീഡിയവണ്‍ ക്യാമറാമാനും പരിക്കേറ്റിരുന്നു.

Similar Posts