< Back
Kerala
‘ഭക്ത ജനങ്ങളുടെ ഹൃദയത്തിന് മുറിവേറ്റു’; യു.ഡി.എഫ് കരിദിനം ആചരിച്ചു
Kerala

‘ഭക്ത ജനങ്ങളുടെ ഹൃദയത്തിന് മുറിവേറ്റു’; യു.ഡി.എഫ് കരിദിനം ആചരിച്ചു

Web Desk
|
3 Jan 2019 6:45 PM IST

രാത്രിയുടെ മറവിൽ യുവതികളെ പ്രവേശിപ്പിച്ചതിൽ മുഖ്യമന്ത്രി മേനി നടിക്കേണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു. സെക്രട്ടറിയേറ്റ് മാർച്ചും ധർണയും നടത്തി. ധർണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്തു.

രാത്രിയുടെ മറവിൽ യുവതികളെ പ്രവേശിപ്പിച്ചതിൽ മുഖ്യമന്ത്രി മേനി നടിക്കേണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഒളിപ്പോര് മാതൃകയിലാണ് ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചത്. ഇതിന് വിശ്വാസികൾ പകരം ചോദിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ആർ.എസ്.എസിന് ആക്രമണത്തിനുള്ള പാസ്പോർട്ട് കൊടുത്തത് സി പി എം ആണെന്നും യുഡിഎഫ് നേതാക്കൾ ആരോപിച്ചു. സെക്രട്ടറിയേറ്റ് നടയിൽ നടന്ന ധർണയിൽ കെ മുരളീധരൻ എം.എ.ൽ.എ, എം.എം ഹസൻ, അനൂപ് ജേക്കബ് , സി.പി ജോൺ എന്നിവർ സംസാരിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച മാർച്ചിൽ നൂറ് കണക്കിന് യു.ഡി.എഫ് പ്രവർത്തകർ പങ്കെടുത്തു.

Similar Posts