< Back
Kerala
‘ആമ്പിളയാരുന്താ വണ്ടിയെ തൊട്രാ, പാക്കലാം’;  കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാന്‍ മാസ്സ് പ്രകടനവുമായി തമിഴ് പൊലീസുകാരന്‍
Kerala

‘ആമ്പിളയാരുന്താ വണ്ടിയെ തൊട്രാ, പാക്കലാം’; കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാന്‍ മാസ്സ് പ്രകടനവുമായി തമിഴ് പൊലീസുകാരന്‍

Web Desk
|
4 Jan 2019 10:38 PM IST

ഹര്‍ത്താല്‍ ദിനത്തില്‍ കെ.എസ്.ആർ.ടി.സിയെ രക്ഷപ്പെടുത്തിയ ഒരു തമിഴ് പൊലീസുകാരനെ ഏറ്റെടുത്തിരിക്കുകയാണ് സാമൂഹിക മാധ്യമങ്ങള്‍. കേരള- തമിഴ്നാട് അതിർത്തിയിൽ കെ.എസ്.ആർ.ടി.സിയെ ഹർത്താൽ ആക്രമണത്തിൽ നിന്ന് മാസ്സ് പ്രകടനത്തിലൂടെ രക്ഷിച്ച കളിയിക്കാവിള എസ്ഐ മോഹന അയ്യരെയാണ് ജനം ഏറ്റെടുത്തത്. ഹര്‍ത്താല്‍ ആക്രമകാരികളില്‍ നിന്നും ആരെയും ഭയക്കാതെയുള്ള മോഹനന്റെ പ്രകടനം നോക്കി നില്‍ക്കാനേ ആക്രമകാരികള്‍ക്കായുള്ളു. മോഹനന്റെ ഈ പ്രകടനത്തിന് എന്തായാലും പ്രശംസയുമായി കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ തച്ചങ്കരിയും എത്തിയിട്ടുണ്ട്. എം.ഡി വക പ്രശംസാപത്രവും 1000 രൂപ പാരിതോഷികവുമാണ് എസ്ഐ മോഹന അയ്യരുടെ തന്റേടമുള്ള പ്രകടനത്തിന് ലഭിച്ചത്. ‘ആമ്പിളയാരുന്താ വണ്ടിയെ തൊട്രാ, പാക്കലാം’; എന്ന മാസ്സ് ഡയലോഗും ഏറ്റു പിടിച്ചിട്ടുണ്ട് സാമുഹിക മാധ്യമങ്ങള്‍.

വ്യാഴാഴ്ച വൈകിട്ടാണു കളിയിക്കാവിളയിൽ‌ ഹർത്താലും അയ്യപ്പ ഭക്തരെ ആക്രമിച്ചതുമായും ബന്ധപ്പെട്ട് ഒരു വിഭാഗം ബസുകൾ തടയാൻ തുടങ്ങിയത്. ബസിനെ കല്ലെറിയുമെന്ന് പ്രതിഷേധക്കാർ ഭീഷണി മുഴക്കിയപ്പോൾ എസ്ഐ മോഹന അയ്യർ സമരക്കാരെ വെല്ലുവിളിച്ചു തന്റേടത്തോടെ പ്രതികരിക്കുകയായിരുന്നു. ഈ ദൃശ്യം വൈറലായതോടെ ടോമിൻ തച്ചങ്കരി തന്റെ ബാച്ച്മേറ്റായ തമിഴ്നാട് എഡിജിപി ശൈലേന്ദ്ര ബാബുവിനെ വിളിച്ചാണ് എസ്ഐ മോഹന അയ്യരെ ബന്ധപ്പെടുന്നത്.

Related Tags :
Similar Posts