< Back
Kerala

Kerala
പാലക്കാടും മഞ്ചേശ്വരത്തും നിരോധനാജ്ഞ തുടരുന്നു
|4 Jan 2019 2:41 PM IST
നാല് സംഭവങ്ങളിലായി കണ്ടാലറിയാവുന്ന 200 ആർ.എസ്.എസ് - ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസെടുത്തു
സംഘ്പരിവാര്‍ ഹര്‍ത്താലില്‍ വ്യാപക അക്രമമുണ്ടായ പാലക്കാടും മഞ്ചേശ്വരത്തും നിരോധനാജ്ഞ തുടരുന്നു. പാലക്കാട് നഗരത്തിലും മഞ്ചേശ്വരം താലൂക്കിലുമാണ് നിരോധനാജ്ഞ. പാലക്കാട് 81 പേരെ കരുതല്‍ തടങ്കലില്‍ എടുത്തിട്ടുണ്ട്.
മഞ്ചേശ്വരത്ത് പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നാല് സംഭവങ്ങളിലായി കണ്ടാലറിയാവുന്ന 200 ആർ.എസ്.എസ് - ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസെടുത്തു.