< Back
Kerala
തിരുവനന്തപുരത്തെ വിവിധ സ്ഥലങ്ങളിൽ ബി.ജെ.പി -സി.പി.എം സംഘർഷം തുടരുന്നു
Kerala

തിരുവനന്തപുരത്തെ വിവിധ സ്ഥലങ്ങളിൽ ബി.ജെ.പി -സി.പി.എം സംഘർഷം തുടരുന്നു

Web Desk
|
4 Jan 2019 1:50 PM IST

നെടുമങ്ങാട് സി.പി.എം പ്രവർത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായി 

ഹർത്താൽ ദിനത്തിലെ സംഘർഷത്തിന്റെ തുടർച്ചയായി തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളിൽ ബി.ജെ.പി -സി.പി.എം സംഘർഷം തുടരുന്നു . നെടുമങ്ങാട് സി.പി.എം പ്രവർത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായി . നെയ്യാറ്റിൻകരയിൽ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസ് ആക്രമിക്കപ്പെട്ടു. നെടുമങ്ങാട് മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു .

കഴിഞ്ഞ ദിവസം ബി.ജെ.പി-സി.പി.എം സംഘർഷം ഉണ്ടായ നെടുമങ്ങാട് പുലർച്ചയോടെയാണ് സി.പി.എം പ്രവർത്തകരുടെ വീട്ടിലേക്ക് ബോംബേറുണ്ടായത്. സി.പി.എം ഏരിയ കമ്മിറ്റി അംഗവും നെടുമങ്ങാട് മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ആയ ഹരികേശ് നായർ സി.പി.എം കരിപ്പൂർ ബ്രാഞ്ച് സെക്രട്ടറി പ്രമോദ് എസ്.എഫ്.ഐ നേതാവ് ഹരി എന്നിവരുടെ വീടുകളിലേക്കാണ് ബോംബെറിഞ്ഞത് ബോംബേറിൽ വീടിന്റെ ജനൽചില്ലുകൾ തകർന്നു. അക്രമ തുടരുന്ന പശ്ചാത്തലത്തിൽ നെടുമങ്ങാട് വലിയമല പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂന്നു ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിക്കാൻ ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നൽകി.

നെയ്യാറ്റിൻകര ഏരിയ കമ്മറ്റി ഓഫീസിൽ നേരെ പെട്രോൾ ബോംബ് ഉപയോഗിച്ചാണ് ആക്രമിച്ചത്. ഇവിടെ വലിയ നാശനഷ്ടം ഇല്ല. കഴിഞ്ഞദിവസം വലിയ സംഘർഷം നടന്ന മലയിൻകീഴ് പൊലീസ് തിരച്ചിൽ ശക്തമാക്കിയതിനെ തുടർന്ന് സ്കൂൾ പറമ്പിൽ ഒളിപ്പിച്ചിരുന്ന 3 നാടൻ ബോംബുകൾ കണ്ടെത്തി. ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സരസ്വതി വിദ്യാനികേതൻ സ്കൂളിൽ നിന്നാണ് ബോംബ് പിടിച്ചെടുത്തത്. ഇതിനിടെ തിരുവനന്തപുരം കണിയാപുരത്ത് പി.ഡി.പി ജില്ലാ പ്രസിഡന്റ് സലാഹുദ്ദീൻ വീട്ടിലേക്ക് രണ്ടംഗസംഘം ബോംബെറിഞ്ഞു

പുലർച്ചയോടെ ബൈക്കിലെത്തിയ രണ്ടു പേരാണ് ബോംബെറിഞ്ഞത് സിസി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കാട്ടാക്കടയിലും ആര്യനാടും സി.പി.എം-ബി.ജെ.പി സംഘർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അക്രമങ്ങളിൽ പ്രതിയായ വരെ പിടികൂടാൻ പൊലീസ് തിരച്ചിൽ ശക്തമാക്കി.

Similar Posts