< Back
Kerala
കോണ്‍ഗ്രസ് പുനഃസംഘടന ചര്‍ച്ചകള്‍ വേഗത്തില്‍
Kerala

കോണ്‍ഗ്രസ് പുനഃസംഘടന ചര്‍ച്ചകള്‍ വേഗത്തില്‍

Web Desk
|
6 Jan 2019 11:07 AM IST

ശൂരനാട് രാജശേഖരന്‍, തമ്പാനൂര്‍ രവി, മുന്‍ ഡി.സി.സി പ്രസിഡന്റുമാരായ കെ സുരേന്ദ്രന്‍, മുഹമ്മദ് കുഞ്ഞി, റോയ് കെ പൗലോസ് എന്നിവരുടെ പേരുകള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്നുണ്ട്.

കോണ്‍ഗ്രസ് പുനഃസംഘടനാ ചര്‍ച്ചകള്‍ വേഗത്തിലായി. 10 ജനറല്‍ സെക്രട്ടറിമാര്‍, 25 സെക്രട്ടറിമാര്‍ എന്ന രീതിയില്‍ പുനസംഘടന നടത്താനാണ് പ്രാഥമിക ധാരണ. എട്ടാം തീയതിയോടെ ചര്‍ച്ചകള്‍ അന്തിമ ധാരണകളിലേക്കെത്തുമെന്ന് സൂചന.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പായി ഒരു ചെറിയ ടീമിനെ സംസ്ഥാന ഭാരവാഹികളാക്കി നിയമിക്കാന്‍ രാഹുല്‍ ഗാന്ധി തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതോടെ ഭാരവാഹികള്‍ ആരൊക്കെ ആകണമെന്നകാര്യത്തിലുള്ള ചര്‍ച്ചകള്‍ തുടങ്ങി. ഇപ്പോള്‍ ഡല്‍ഹിയിലുള്ള മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ കൂടി എത്തി ചര്‍ച്ചകള്‍ വേഗത്തിലാക്കും. ഈ മാസം എട്ടോടെ അന്തിമ ധാരണയിലെത്താനാണ് ശ്രമം.

കെ.പി.സി.സി പ്രസിഡന്റ് നാളെയും രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ചകള്‍ നടത്തും. 10 ജനറല്‍ സെക്രട്ടറിമാര്‍ ആദ്യ ഘട്ടത്തില്‍ വരട്ടെയാണ് പ്രാഥമിക ധാരണ. 25 സെക്രട്ടറിമാരെക്കൂടി നിയമിക്കണമെന്നും ആലോചിക്കുന്നുണ്ട്. എ, ഐ ഗ്രൂപ്പുകളുടെ നോമിനികളെയും ഗ്രൂപ്പുകള്‍ക്ക് പുറത്തുള്ളവരും ചര്‍ച്ചയിലുണ്ട്.

ശൂരനാട് രാജശേഖരന്‍, തമ്പാനൂര്‍ രവി, മുന്‍ ഡി.സി.സി പ്രസിഡന്റുമാരായ കെ സുരേന്ദ്രന്‍, മുഹമ്മദ് കുഞ്ഞി, റോയ് കെ പൗലോസ് എന്നിവരുടെ പേരുകള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഡീന്‍ കുര്യാക്കോസ്, സി.ആര്‍ മഹേഷ് തുടങ്ങിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളും സംസ്ഥാന ഭാരവാഹിത്വത്തിലേക്ക് വരാന്‍ സാധ്യതയുണ്ട്. വര്‍ക്കിങ് പ്രസിഡന്റുമാര്‍ക്ക് പ്രവര്‍ത്തന മേഖല നിശ്ചയിക്കാനും ആലോചിക്കുന്നു. കൊടിക്കുന്നില്‍ സുരേഷിന് തെക്കന്‍ മേഖലയും കെ സുധാകരന് മലബാറും നല്‍കാനാണ് സാധ്യത.

Similar Posts