< Back
Kerala
സമാധാന ചർച്ചക്ക് ശേഷവും കണ്ണൂര്‍ തലശേരി മേഖലയില്‍  അക്രമം
Kerala

സമാധാന ചർച്ചക്ക് ശേഷവും കണ്ണൂര്‍ തലശേരി മേഖലയില്‍ അക്രമം

Web Desk
|
6 Jan 2019 2:00 PM IST

ബി.ജെ.പി - സി.പി.എം നേതാക്കളുമായി ഇന്നലെ വൈകിട്ട് ജില്ലാ കലക്ടര്‍ നടത്തിയ സമാധാന ചര്‍ച്ചകള്‍ക്ക് ശേഷവും തലശ്ശേരി മേഖലയില്‍ ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ ഉണ്ടായി

സമാധാന ചർച്ചക്ക് ശേഷവും കണ്ണൂര്‍ തലശേരി മേഖലയില്‍ അങ്ങിങ്ങ് അക്രമം. രണ്ട് വീടുകള്‍ക്കും നിരവധി പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും അക്രമമുണ്ടായി. തലശേരി ന്യൂമാഹി പോലീസ് സ്റ്റേഷന്‍ പരിധികളില്‍ രണ്ട് ദിവസത്തേക്ക് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ബി.ജെ.പി - സി.പി.എം നേതാക്കളുമായി ഇന്നലെ വൈകിട്ട് ജില്ലാ കലക്ടര്‍ നടത്തിയ സമാധാന ചര്‍ച്ചകള്‍ക്ക് ശേഷവും തലശ്ശേരി മേഖലയില്‍ ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ ഉണ്ടായി. യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് കെ.എം റിത്തിലിന്റെ കൊളശേരി വാവച്ചി മുക്കിലെ വീടിനു നേരെ രാത്രി ബോംബേറുണ്ടായി. തൊട്ട് പിന്നാലെ പുലര്‍ച്ചെ 12.15 ഓടെ എന്‍.ജി.ഒ യൂണിയന്‍ ജില്ലാ കൌണ്‍സിലര്‍ പി.വിമല്‍കുമാറിന്റെ വീടിനു നേരെയും അക്രമമുണ്ടായി. പാട്യം പത്തായക്കുന്നിലെ ബി.ജെ.പി ഓഫീസ് പുലര്‍ച്ചെ ഒരു സംഘം അടിച്ചു തകര്‍ത്തു. അക്രമം തുടരുന്ന സാഹചര്യത്തില്‍ തലശേരി ന്യൂമാഹി പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ജില്ലാ കലക്ടര്‍ രണ്ട് ദിവസത്തെ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനിടെ വിവിധ അക്രമ സംഭവങ്ങളിലായി ഇരുപത് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

വി.മുരളീധരന്‍ എം.പിയുടെ വാടിയില്‍ പീടികയിലെ തറവാട്ട് വീടിനു നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകന്‍ ജിതേഷും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുംെ. മുപ്പത്തിയഞ്ച് പേരെ തലശേരി മേഖലയില്‍ പോലീസ് കരുതല്‍ തടങ്കലിലെടുത്തിട്ടുണ്ട്. രണ്ട് ഡി.വൈ.എസ്.പിമാരുടെയും നാല് സി.ഐമാരുടെയും നേതൃത്വത്തില്‍ തലശേരി മേഖലയില്‍ പോലീസ് കനത്ത സുരക്ഷ തുടരുകയാണ്.

Similar Posts