< Back
Kerala
കെ.എ.എസ് സംവരണ അട്ടിമറി; മുസ്‍ലിം സംഘടനകള്‍ സമരത്തിലേക്ക്
Kerala

കെ.എ.എസ് സംവരണ അട്ടിമറി; മുസ്‍ലിം സംഘടനകള്‍ സമരത്തിലേക്ക്

Web Desk
|
6 Jan 2019 11:05 AM IST

ഒ.ബി.സി സംവരണ വിഭാഗത്തെ മുഴുവന്‍ പ്രക്ഷോഭത്തില്‍ അണിനിരത്തും. ഇതിനായി മറ്റു സംവരണ വിഭാഗങ്ങളെ കൂടി പങ്കെടുപ്പിച്ച് കോഴിക്കോട് വിപുലമായ യോഗം സംഘടിപ്പിക്കും

കെ.എ.എസ് സംവരണ അട്ടിമറിയില്‍ മുസ്ലിം സംഘടനകള്‍ നിലപാട് കടുപ്പിക്കുന്നു.ആവശ്യമാണെങ്കില്‍ കോടതിയെ സമീപിക്കാന്‍ കോഴിക്കോട് ചേര്‍ന്ന മുസ്ലിം സംഘടന നേതാക്കളുടെ യോഗം തീരുമാനിച്ചു.

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസില്‍ സംവരണം അട്ടിമറിക്കുന്നതിനെതിരെ ശക്തമായ സമരം നടത്താനാണ് മുസ്ലീം സംഘടനകളുടെ തീരുമാനം. ഒ.ബി.സി സംവരണ വിഭാഗത്തെ മുഴുവന്‍ പ്രക്ഷോഭത്തില്‍ അണിനിരത്തും. ഇതിനായി മറ്റു സംവരണ വിഭാഗങ്ങളെ കൂടി പങ്കെടുപ്പിച്ച് കോഴിക്കോട് വിപുലമായ യോഗം സംഘടിപ്പിക്കും. അടുത്ത ദിവസം സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കാനും തീരുമാനിച്ചു.

കെ.എ.എസിലെ സംവരണ അട്ടിമറിയെ നേരിടുന്നതിനായാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി,മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് വിവിധ മുസ്ലീം സംഘടന നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Tags :
Similar Posts